രഞ്ജിത്ത് മലയാളസിനിമയ്ക്ക് ഒത്തിരിയധികം സംഭാവനകൾ നൽകിയ എഴുത്തുകാരനാണ് , ചലച്ചിത്രസംവിധായകനാണ് രഞ്ജിത്ത് ബാലകൃഷ്ണൻ . നിലപാടുകൾ കൊണ്ടും , പ്രമേയങ്ങൾ കൊണ്ടും , എന്തിനു പറയുന്നു അദ്ദേഹത്തിന്റെ ലുക്ക് കൊണ്ടും വ്യത്യസ്തത ഏറെ ഇഷ്ടപെടുന്ന മലയാളിസമൂഹത്തിനു ഗംഭീര ചലച്ചിത്രങ്ങൾ സമ്മാനിച്ച പ്രതിഭ . മോഹൻലാലിനെയും മമ്മൂട്ടിയെയും പ്രേക്ഷകർക്ക് തമ്പുരാനായും വല്യേട്ടനായും ചട്ടമ്പിയായും , വേദനിക്കുന്ന കോടീശ്വരനായുമൊക്കെ ആടിച്ച് ഹിറ്റുകൾ സൃഷ്ടിച്ചു . എന്നാൽ ഒന്നുണ്ട് . ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ നിലപാടുകൾ തെളിമയോടെ എന്നാൽ തിരിച്ചറിയപ്പെടാതെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാനുണ്ട് . യഥാ കവി തഥാ കാവ്യം എന്നാണല്ലോ .