Skip to main content

മലയാളി മാമനും റഷ്യക്കാരി മദാമ്മയും

ശരിക്കും മോശമാണ് മലയാളി. അല്ലെങ്കിൽ ഇങ്ങനെ ചെയ്യുവോ.കഴിഞ്ഞ ദിവസം കിഴക്കേകോട്ടയിലെ നിന്ന് പേരൂർക്കട വീട്ടിലേക്കു വരുന്നവഴി പ്രൈവറ്റ് ബസ്സിൽ ഹൈക്കിങ് ബാഗുമൊക്കെയായി ഒരു റഷ്യൻ പെൺകുട്ടി കയറി. തത്കാലം മദാമ്മ എന്ന് വിളിക്കാം. കാണാൻ അത്ര വെടിപ്പില്ലാത്തതു കൊണ്ടാകണം എന്റെ അടുത്ത സീറ്റ് ഉണ്ടായിട്ടും ഓള് അപ്പുറത്ത് ഒരു മാമന്റെ അടുത്ത പോയി ഇരുന്നു.മദാമ്മയ്ക്കു പോകേണ്ടത് കവടിയാറിലെ പണ്ഡിറ്റ്സ് കോളോണിയിലാണ് എന്ന് അയാൾ വിളിച്ച് സംസാരിക്കുന്നത് കേട്ടു . മാമന് ദേവസം ബോർഡ് ജംഗ്ഷനിൽ ആണ് ഇറങ്ങേണ്ടത് എന്നും പറഞ്ഞു മാമനും ഈ  മദാമ്മയ്ക്കും മാമൻറെ മദാമ്മയ്ക്കും  കൂടി മാമൻ ടിക്കറ്റ് എടുത്തു. മദാമ്മയുടെ ഫോണിൽ പോകേണ്ട വഴിയുടെ ഗൂഗിൾ മാപ്പ് എടുത്ത് വെച്ചിട്ടുണ്ട് .പിന്നെ സ്റ്റാച്യു ആയി , മ്യൂസിയം ആയി നന്തൻകോടായി .. റഷ്യയെ കുറിച്ചും തിരുവനന്തപുരത്തെ കുറിച്ചും അഗാധമായ ചർച്ചകൾ അവർക്കിടയിൽ നടന്നു . ഇടയ്ക്കെപ്പോഴോ തള്ളി തള്ളി കേരളം റഷ്യ പോലെ ആണെന്നും, ഇവിടത്രയും കമ്മ്യൂണിസ്റ്കാരാണെന്നും മാമൻ അറിയാവുന്ന ഇംഗ്ലീഷും മലയാളവുമൊക്കെ കൊണ്ട് പറഞ്ഞൊപ്പിക്കുന്നത് കേട്ടു. അതേല്ലോ, റഷ്യ മാത്രമല്ല ക്യൂബ കൂടിയാണ് കേരളം എന്ന പറ മാമാ നമുക്കിപ്പോൾ ഒരു ഫിഡൽ കാസ്ട്രോ ഉണ്ടല്ലോ !


മാമൻ അങ്ങനെ രാഷ്ട്രീയവും സംസ്കാരവും ഒക്കെപറഞ്ഞു മുന്നേറുമ്പോൾ നമ്മൾ ഒക്കെ കേൾക്കുന്നുണ്ട് എന്ന പുള്ളിക്കറിയാം. ആസ്ഫോൾട്ടിൽ നൈട്രോ അടിച്ച് കാർ ഓടിക്കുന്നപ്പോൾ ബൂസ്റ്റ് കേറി പുള്ളി പിന്നെയും പറയും കുറെയൊക്കെ . സഹായിക്കാൻ ഉള്ള ത്വര കണ്ടോ ! ത്വര !


ബസ് നീങ്ങുന്നുണ്ടല്ലോ , അതങ്ങനെ നീങ്ങി നീങ്ങി ദേവസം ബോർഡ് ഞുന്ച്റേൻ എത്തിയെപ്പോ മാമൻ മദാമ്മയോടു നൈസ് ആയി പറഞ്ഞു : സൈഡ് പ്ളീസ് ...


ഓ പിന്നെന്താ... എന്ന പോലെ മദാമ്മ തന്റെ അഭിനവ ഗൈഡിന് വേണ്ടി ആദരപൂർവം വഴി മാറി കൊടുത്തു.


പുള്ളി മുണ്ടും മടക്കികുത്തിയിറങ്ങി മുൻപിലെ ഡോറിലൂടെ പുറത്തു വന്ന തന്റെ മേഡത്തിന്റെ പിന്നാലെ അങ്ങ് നടന്നു. കേരളത്തിൽ ഒക്കെ ആൾകാർ ബസ്സിൽ നിന്ന് ചുമ്മാ എണീക്കും എന്ന കരുതിയാകും മദാമ്മ മാമന് മാറികൊടുത്തത് .


നടന്നു പോകുന്ന മാമനെ ബസ്സിൽ എണീറ്റ് നിന്ന് നോക്കി കൊണ്ട് മദാമ്മ നിൽകുമ്പോൾ " പോ പെണ്ണെ ഭാര്യ നോക്കുന്ന് " എന്ന മനസ്സിൽ കരുതിയാകണം ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിചയം പോലുമില്ലാതെ നടന്നു നീങ്ങി .

മദാമ്മ ടെൻഷൻ ആയി . സംഭവം കുറെ നേരമായി കണ്ടിരുന്ന ചില ചേട്ടന്മാർ മലയാളത്തിൽ  പ്രസ്താവിച്ചു " അല്ലേലും ഈ മലയാളികൾ ഇങ്ങനെ തന്നെയാ "

വേണേൽ ചുമ്മാ കുറച്ച് നേരത്തേയ്ക് സഹായിക്കാം, പക്ഷെ ഭാര്യ കണ്ടാൽ കലിപ്പാകുന്ന സീനിനൊന്നും മാമൻ ഇല്ലേ.. അങ്ങനെ വെടിപ്പില്ലാത്ത ഞാൻ ഉള്ള ഇംഗ്ലീഷ് ബിരുദത്തിന്റെ ബലത്തിൽ മദാമ്മയോടു മാമൻ സ്റ്റോപ്പിൽ ഇറങ്ങി പോയതാണെന്നും അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഇച്ചിരി പിന്നോട്ട് നടന്നാൽ പണ്ഡിറ്സ് കോളനി ആണെന്നുമൊക്കെ പറഞ്ഞു കൊടുത്തു. കേരളത്തിലോട്ട് വന്നതേയുള്ളു എന്ന് തോന്നുന്നു. പേടിക്കേണ്ട, തുടങ്ങിയിട്ട് ഉള്ളൂ . ഇനി നല്ല നല്ല ഓട്ടോക്കാരുണ്ട് , ഹോംലി ഫുഡുണ്ട്, ഷോർട്ട്സിട്ട് നടന്നാൽ നോക്കി ബലാത്സംഗം ചെയുന്ന ടീമ്സുണ്ട് .. കാത്തിരിക്കുക കാണുക മദാമ്മേ. നിങ്ങടെ റഷ്യ പോലെ തന്നെയാ ഇവിടേം !

Comments

Popular Post

ദേവാസുരത്തിലെ നായകൻ മോഹൻലാൽ അല്ല

മലയാള ചലച്ചിത്രപ്രേമികൾ എന്നും ഒരു ആരാധനയോടെ , അനുകരിക്കാൻ താൽപര്യപ്പെടുന്ന മോഹൻലാൽ കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ . മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ കഥാപാത്രങ്ങളിൽ ചിലത് എണ്ണം പറഞ്ഞു വെയ്ക്കുകയാണെങ്കിൽ അതിൽ