Skip to main content

രഞ്ജിത്ത് സിനിമകളിലെ മാടമ്പിത്തരം

രഞ്ജിത്ത് 
മലയാളസിനിമയ്ക്ക് ഒത്തിരിയധികം സംഭാവനകൾ നൽകിയ എഴുത്തുകാരനാണ്, ചലച്ചിത്രസംവിധായകനാണ് രഞ്ജിത്ത് ബാലകൃഷ്ണൻ . നിലപാടുകൾ കൊണ്ടും, പ്രമേയങ്ങൾ കൊണ്ടും, എന്തിനു പറയുന്നു അദ്ദേഹത്തിന്റെ ലുക്ക് കൊണ്ടും വ്യത്യസ്തത ഏറെ ഇഷ്ടപെടുന്ന മലയാളിസമൂഹത്തിനു ഗംഭീര ചലച്ചിത്രങ്ങൾ സമ്മാനിച്ച പ്രതിഭ. മോഹൻലാലിനെയും മമ്മൂട്ടിയെയും  പ്രേക്ഷകർക്ക് തമ്പുരാനായും വല്യേട്ടനായും  ചട്ടമ്പിയായും, വേദനിക്കുന്ന കോടീശ്വരനായുമൊക്കെ  ആടിച്ച് ഹിറ്റുകൾ സൃഷ്ടിച്ചു .എന്നാൽ ഒന്നുണ്ട്. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ നിലപാടുകൾ തെളിമയോടെ എന്നാൽ തിരിച്ചറിയപ്പെടാതെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാനുണ്ട് . യഥാ കവി തഥാ കാവ്യം എന്നാണല്ലോ.  


രഞ്ജിത്ത് ചിത്രങ്ങളിലെ നായകകഥാപാത്രങ്ങൾ തനി മുതലാളീത്തതിന്റെ, മാടമ്പിത്തരത്തിന്റെ സ്വരൂപങ്ങളാണ്. ചിത്രങ്ങൾ എന്നതിൽ അദ്ദേഹം എഴുതിയതും എഴുതി സംവിധാനം ചെയ്തതും ഉൾപെടും. ആദ്യകാലങ്ങളിൽ അദ്ദേഹം ഒരു തിരക്കഥാകൃത് ആയിരുന്നെപ്പോൾ സംവിധായകരുടെ ചിന്താധാര കൊണ്ടാകണം ഉപരിവർഗ നായകൻ അധികം പ്രശ്നമുണ്ടാക്കിയിരുന്നില്ല . പക്ഷെ സംവിധായകന്റെ തൊപ്പി നായക കഥാപാത്രങ്ങളെ അവർക്ക് ഒപ്പമുള്ള, ആശ്രിത-ശിങ്കിടി വർഗ്ഗ  കഥാപാത്രങ്ങളിൽ   ഉറഞ്ഞു തുള്ളലുകൾ ഒരു സ്ഥിരമാക്കി .കാണുന്നയാൾക്കു ഇനി കഥാപാത്രം തെരുവുതെണ്ടിയാണെങ്കിലും രഞ്ജിത്ത് സിനിമയിൽ അയാൾക്ക് കൊടുക്കാൻ ഒരു പൂണൂലെങ്കിലും കാണും ( അറ്റ്ലീസ്റ് നായകൻ അത് എപ്പോഴെങ്കിലും ഊരി എറിഞ്ഞിട്ടെങ്കിലും ഉണ്ടാകും)

ഇന്ത്യൻ റുപ്പീ 

ഇന്ത്യൻ റുപ്പീ എന്ന അവാർഡ് നേടിയ ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച, ആശയദാരിദ്ര്യം ഇല്ലാത്ത എന്നാൽ വെറും ദാരിദ്ര്യം മാത്രമുള്ള നായകൻ പക്ഷെ ഉപരിവർഗക്കാരനാണ്.ദാരിദ്ര്യമാണെങ്കിലും ഉടയാത്ത ഖദറും വെളുക്കനെ വളിച്ച ചിരിയും. കള്ളപണം എങ്ങനെ വളരെ വിദഗ്ദ്ധമായി ഉപയോഗിച്ച ഈ കേരളക്കരയിലെ എല്ലാ ദാരിദ്ര്യവും എങ്ങനെ തീർക്കാം, എങ്ങനെ ആൾക്കാരെ നന്നായി പറ്റിക്കാം എന്ന് അതിലും വിദഗ്ദ്ധമായി ഡെമോൺസ്ട്രെയ്റ്റ് ചെയ്‌തു തന്നു. അതിനു അവാർഡും കിട്ടി ! ഹാപ്പിയെ..!! 


ലോഹത്തിൽ നായകൻ ഒരു കള്ള കടത്തുകാരനാണ് . കടത്തുന്നത് സ്വർണമാണെന്നേ ഉള്ളൂ , കള്ളകടത്തുകാരൻ കള്ളക്കടത്തുകാരൻ തന്നെ. പക്ഷെ രഞ്ജിത്തിന്റെ കള്ളകടത്തുകാരൻ കൊച്ചിയിലെ നാഷണൽ ഹൈവേയിൽ തോക്കെടുത്ത് മുട്ടിനു താഴെ വെടി വെയ്ക്കും. ഐബി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു എല്ലാവരെയും പറ്റിച്ച് ക്ലൈമാക്സിൽ ചാർട്ടേർഡ് ഫ്ലൈറ്റിൽ റേഡിയോ ഓഫ് ചെയ്തു വിമാനം പറത്താൻ പൈലറ്റിനോട് പറയും.

ലീല 
ലീല എന്ന ചിത്രത്തിൽ വട്ടോളം വാണിയരെ പാടിച്ച് കുട്ടിയപ്പനായി രഞ്ജിത്ത് കൊണ്ടുവന്ന വന്ന ബിജു മേനോൻ തന്നെ കൊണ്ടാകുന്ന വിധം കോമഡി പറയുന്ന ചട്ടമ്പിത്തരം കാണിക്കുന്ന ആനയെ വാങ്ങാൻ പോകുന്ന മറ്റൊരു ചട്ടമ്പി മാടമ്പിയാണ്. വേശ്യകളെ തെരുവിൽ വെച്ച് പൊന്നാടയണിയിച്ചു ആദരിക്കാനും ആശിർവദിക്കാനും കഴിയുന്ന, സാധാരണക്കാരനു സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ കഴിയാത്ത , 'ആണത്തമുള്ള' നായകൻ .

പ്രാഞ്ചിയേട്ടനിലെ ചിറമ്മൽ ഈനാശു ഫ്രാൻസിസ് ഒരു ഫീൽ ഗുഡ് അല്പൻ മണ്ടൻ കഥാപാത്രമാണ് . പക്ഷെ തൃശ്ശൂരേ കിടിലം ഫാമിലിയിലാണ്. ഇട്ടു മൂടാനുള്ള പണം. തൃശ്ശൂരിലെ മുഴുവൻ ബിസിനസ് മ്മടെ പ്രാഞ്ചിന്റെയാണ് . കൂടെയുള്ള പാവം ഇന്നസെന്റ് നായർ ആണെങ്കിൽ എല്ലാം ചെയ്തു കൊടുത്ത് ഒടുവിൽ ഒന്നുമില്ലാതായെപ്പോൾ അടി കൊള്ളാൻ മാത്രം ബാക്കി. തൃശൂർ ഒക്കെ നായന്മാർക്ക് വല്യ വില ഒന്നൂല്യ. സത്യ  ക്രിസ്ത്യാനികളുടെ അടി കൊള്ളാൻ .. വെർതെ ! പിന്നെ പ്രാഞ്ചിയേട്ടൻറെ കല്യാണം , ചെക്കനെ പ്രാഞ്ചി ദത്തെടുക്കുന്നത് - എന്തിനാണ് സാറേ കണ്ണിലിങ്ങനെ പൊടി ഇടുന്നത്? ഒന്നൂല്ലെങ്കിലും ഞങ്ങള് രണ്ടര മണിക്കൂറ് ഇരുട്ടാതിരുന്നു വെളിച്ചത്തേയ്ക്ക് നോക്കി നിങ്ങടെ സിനിമ കാണുന്നോരല്ലേ ? ങേ ?

സ്പിരിറ്റ്
നികുതി കൊടുക്കാതെ മാടമ്പിത്തരം കണ്ട സിനിമയാണ് സ്പിരിറ്റ്. ബുദ്ധിരാക്ഷസൻ, മൂക്കറ്റം വെള്ളം, അടി പിടി ഇടി ആകെ അലമ്പ്. എല്ലാം എല്ലാവര്ക്കും അറിയാം. പക്ഷെ എന്ത് ചെയ്യാനാ , ഉത്തരാധുനിക മാടമ്പി ആയിപ്പോയില്ലേ . ജേര്ണലിസ്റ് കൂടിയാകുമ്പോൾ പിന്നെ പറയേണ്ട. വിവാഹമോചിതനും ഭാര്യയുടെ രണ്ടാം ഭർത്താവുമായി യുഗാന്തര സൗഹൃദവുമുള്ള രഘുനന്ദനൻ . പാട്ടും പാടും. അപ്പുറത്തെ കേണൽ സർനു വെടി വെയ്ക്കാൻ അനുഗ്രഹവും കൊടുക്കും അണ്ണൻ. രഞ്ജിത്ത് രഞ്ജിത്ത് എവെരിവെയർ , നോട് ബിറ്റ് ഓഫ് റിയാലിറ്റി ഹിയർ .


പിന്നെ അനിയത്തിക്ക് ധനലക്ഷ്മീദേവി  ചൊരിയുന്നത് പോലെ സ്വർണനാണയം വിഷുക്കണി കൊടുക്കുന്ന  ഉസ്താദ് പരമേശ്വരൻ, നാലാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ് ഇടാൻ സമ്മതിക്കാത്ത  ആറാം ജഗന്നാഥൻ തമ്പുരാൻ , സ്പാനിഷ് മദാമ്മയുടെ മടിയിൽ  കിടന്നു നാട്ടിലെ നടുഒടിഞ്ഞ പഴയ സുഹൃത്തിന്റെ ഇപ്പോഴത്തെ ഭാര്യയായ പൂർവ്വകാമുകിയെ സ്മരിക്കുന്ന ചിറയ്ക്കൽ ശ്രീഹരി , എസ് ഒന്നാം റാങ്കിൽ പാസ്സ് ആയിട്ടും ദുഷ്ടൻ മണപള്ളി പവിത്രൻ  ജയിലിലാക്കിയ ഇന്ദുചൂഡൻ, അമ്മാവന്റെ മരണത്തിനു പകരം ചോദിക്കാൻ വന്ന മുണ്ടയ്ക്കൽ ശേഖരന്റെ കൈ വെട്ടിയ മംഗലശ്ശേരി നീലകണ്ഠനും വര്ഷങ്ങള്ക്കു ശേഷം  പിന്നേം വന്നു ശേഖരന്റെ മകളെ തട്ടികൊണ്ടുപോയ ഗപ്പൊന്നുമില്ലാത്ത എം എൻ കാർത്തികേയനും!

ഇനി വരുന്ന ചിത്രങ്ങളിലും നമുക്കി തൊക്കെ തന്നെ വേറെ മാടമ്പിമാരായി  കാണാം എന്ന കരുതുന്നു. അവിടെ ഇരുന്നോട്ടെ. സാധാരണക്കാരന് ദൈന്യംദിന ജീവിതത്തിൽ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ സിനിമയിലൂടെ മോഹൻലാലിനെയും മമ്മൂട്ടിയെയും കൊണ്ട് ചെയ്‌തു കാണിച്ച നിർവൃതി തരുന്നുണ്ടല്ലോ ! സിനിമ ഒരു സാമൂഹിക വ്യെവസ്ഥയുടെ ഭാഗമാണ് എന്നതിലുപരി പ്രാധാന്യം ഒരു വിനോദഉപാധി എന്നാണെങ്കിൽ അതൊരു Genre ആയി , മലയാളികൾ ഏറെ ഇഷ്ടപെട്ട, സ്വീകരിച്ച, വിജയിപ്പിച്ച ഒരു Genre ആയി നമ്മുടെയൊക്കെ  ഹൃദയത്തിന്റെ നെല്ലിപ്പടിക്കടിയിൽ, ( നെല്ലിപ്പടി! നെല്ലിക്കോട് ഭാസ്കരനല്ല ) അവിടെ ഇരുന്നോട്ടെ ! 

Comments

Popular Post

ദേവാസുരത്തിലെ നായകൻ മോഹൻലാൽ അല്ല

മലയാള ചലച്ചിത്രപ്രേമികൾ എന്നും ഒരു ആരാധനയോടെ , അനുകരിക്കാൻ താൽപര്യപ്പെടുന്ന മോഹൻലാൽ കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ . മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ കഥാപാത്രങ്ങളിൽ ചിലത് എണ്ണം പറഞ്ഞു വെയ്ക്കുകയാണെങ്കിൽ അതിൽ