ഈ മീശ പിരി മലയാളികൾ കാണാൻ തുടങ്ങിയിട് കാലമെത്രയായി. മടുക്കില്ല. പുലിമുരുകനും നരനിലെ വേലായുധനും നരസിംഹത്തിലെ ഇന്ദുചൂഡനും, മംഗലശ്ശേരി നീലകണ്ഠനുമൊക്കെ ഈ പിരി കുറെ കാണിച്ചതാണ്.
മമ്മൂട്ടി പൗരുഷത്തിന്റെ നടനാണ്. ആണത്തം സ്‌ക്രീനിൽ കാണുന്നതാണ് മമ്മൂട്ടി. സ്ത്രീകൾക്ക് ഒരുപാടു ഇഷ്ടമാണ് മമ്മൂട്ടിയെ . മോഹൻലാലിന് പക്ഷെ, ഒരു സ്ത്രൈണത ഉണ്ട്. നാണം കുണുങ്ങി. വീട്ടിലാരെങ്കിലും വരുമ്പോൾ അമ്മയുടെ പിന്നിൽപോയി നിൽക്കുന്ന കുഞ്ഞെങ്ങനെയോ അതാണ് മോഹൻലാൽ. പൊതുവേദിയിൽ ഒന്ന് പുകഴ്ത്തി നോക്കൂ , കണ്ണും നിറച്ച് വിനയത്തിന്റെ തോളും ചരിച്ച് തലകുനിച്ചു നില്കുന്നത് കാണാം.
ഒരു നടൻ നടനാകുന്നത് എന്തും ഏതിലേക്കും സ്വയം സന്നിവേശിക്കാൻ കഴിയുമ്പോഴാണ്. മീശയില്ലാത്ത കഥകളിക്കാരൻ കുഞ്ഞിക്കുട്ടനും കാലാപാനിയിലെ മീശയില്ലാത്ത ഗോവർധനും ആണത്തം കാണിയ്ക്കാൻ കഴിഞ്ഞെങ്കിൽ, അത് ആ നടന്റെ കഴിവാണ്. അഭിനയത്തിന് ഉപയോഗിക്കുന്ന ഒരു ഉപകരണം എന്നതിനപ്പുറം മേൽച്ചുണ്ടിലെ രോമത്തെ ഒരു ട്രേഡ്മാർക്കായി മാറ്റിയ നടൻ. ഇതിനെ കുറിച്ചൊന്നു ചോദിച്ചാൽ അദ്ദേഹം ," അതൊക്കെ വന്നുപോകുന്നതാണ്, അതെല്ലാം ഒരു വിസ്മയമാണ്" എന്ന് പറഞ്ഞങ്ങു മാറും.
കാലാകാലങ്ങളായി കരുതി പോരുന്ന പലതും മോഹൻലാൽ അങ്ങനെ ഉടച്ച് വാർത്തിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങൾക്ക് ബലാത്സംഗം ചെയുന്ന കാടൻ പരിവേഷത്തിൽ നിന്ന് ഒരു സ്റ്റാൻഡേർഡിലേക്ക് കൊണ്ട് വന്നു ( വില്ലന്മാർക്ക് എന്ത് സ്റ്റാൻഡേർഡ് കൊണ്ട് വരാൻ എന്നൊന്നും ചോദിക്കരുത്) അയല്പക്കത്തെ പയ്യൻ എന്ന കോൺസെപ്റ്റ് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ , ശ്രീനിവാസന്റെ എഴുത്തിൽ മോഹൻലാലിലൂടെ പൂർണത കൈ വരിച്ചു. പിന്നീട് കാമുകിയുടെ വീട്ടിൽ കേറി ചെന്ന് അവളുടെ അമ്മാവന്റെ മുഖത്തു നോക്കി നാല് പറയാൻ പോന്ന നട്ടെല്ലുള്ള കാമുകനും കുടുംബകാരനും പ്രാരാബ്ധക്കാരനുമൊക്കെ ഉണ്ടായി . ഇതെല്ലാം എടുത്ത് പറയുന്നത് ഈ കഥാപാത്രങ്ങൾക്കൊക്കെ ഒരു പുതിയ മാനം , അന്ന് വരെ പ്രതീക്ഷിക്കാത്ത ഒരു കരിഷ്മ ഇവയ്ക്കൊക്കെ മോഹൻലാൽ എന്ന നടന്റെ മികവ് കൊണ്ട് വന്നു ചേർന്നത് കൊണ്ടാണ്. സ്ത്രീകൾക്ക് മമ്മൂട്ടിയേക്കാൾ ഒരു തരി ഇഷ്ടക്കൂടുതൽ മോഹൻലാലിനോടാണ്. മമ്മൂട്ടിയെ മാനത്തെ ഒരു താരകത്തെ നോക്കി കാണുന്നത് പോലെ ആണെങ്കിൽ ആ അകലം അവർക്കു മോഹൻലാലിനോടില്ല. നേരത്തെ പറഞ്ഞ അയൽവക്കത്തെ പയ്യനായും , അനുജനായും കരുതലുള്ള ചേട്ടനുമെല്ലാം മോഹൻലാലാണ്. ഇനി സ്ത്രീകളുടെ കാര്യത്തിൽ ആണ് തർക്കമെങ്കിൽ ഇന്നലെ മിണ്ടാൻ തുടങ്ങിയ കുഞ്ഞും, നാളെ കുഴിയിലേക്ക് എടുക്കാൻ പോകുന്ന അപ്പൂപ്പനും മോഹൻലാൽ എന്ന നടൻ " ലാലേട്ടൻ " ആണ്. പ്രായഭേദമന്യേ, ആബാലവൃദ്ധം ഗാനഗന്ധർവനെ ദാസേട്ടാ എന്ന് വിളിക്കുന്നത് പോലെ .
മീശ പിരി ഒരു സമയത്തു തിരിച്ചടികളും നേരിട്ടിട്ടുണ്ട്. മീശ പിരി മാത്രം മതി ചിത്രം വിജയിക്കാൻ എന്നത് ഒരു സ്ഥിരം ഏർപാടായെപ്പോൾ നല്ല ചിത്രങ്ങൾ കുറഞ്ഞു വന്നു . അവിടെയും ആ ചിത്രങ്ങളൊന്നും പരാജയപ്പെട്ടത് മോഹൻലാൽ എന്ന നടന്റെ പാളിച്ച കൊണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാഗം ഭംഗിയായിരുന്നു, എന്നും ആയിരിക്കും. നിന്റെയൊക്കെ മമ്മൂട്ടി മീശ പിരിച്ചാൽ ഈ മാസ്സ് വരുമോടാ എന്നുള്ള ഫാൻസ് പയ്യന്മാരുടെ ചോദ്യം മമ്മൂട്ടി ഫാൻസിനേക്കാൾ കൊണ്ടത് മോഹൻലാലിനാണ് . തന്റെ ചേട്ടനെ തന്റെ ആരാധകർ തന്നെ കുറ്റം പറയുമ്പോൾ ഉള്ള ദുഃഖം. അവിടെയും ശുണ്ഠി എന്നതില്ല. പല അവസരങ്ങളിലും അദ്ദേഹം സംയമനം പാലിച്ചു. എല്ലാ 21 നും എഴുതാറുള്ള ബ്ലോഗുകളിൽ അതൊതുക്കി.
ഓഷോ എന്ന പേര് സാധാരണക്കാരൻ കേൾക്കുന്നത് ഒരുപക്ഷെ മോഹൻലാൽ എന്ന നടന്റെ ലേബലിൽ ആയിരിക്കും. രജനീഷിന്റെ ആശയങ്ങളോട് അദ്ദേഹത്തിനുള്ള താത്പര്യം അന്ധമല്ല എന്നതാണ് വ്യത്യസ്തം. നല്ലതു സ്വീകരിക്കുക, അല്ലാത്തത് കാണാതിരിക്കുക എന്ന കാഴ്ചപ്പാട് പ്രശസ്തിയുടെ കൊടുമുടിയിലും അദ്ദേഹത്തിനൊപ്പമുണ്ടല്ലോ എന്നത് വിസ്മയമാണ്. ആശയങ്ങളും തത്വങ്ങളും വിശ്വാസങ്ങളും നിബിഡമായ മോഹൻലാൽ കഥാപാത്രങ്ങളിൽ ആ ചായ്‌വ് കാണാം. എങ്കിൽ പോലും കഥ ആവശ്യപ്പെടാത്ത ഒരു സ്വാധീനം നടൻ എന്ന നിലയ്ക്കു അവയിൽ കുത്തിത്തിരുകാറില്ല. സുരേഷ് ഗോപിക്ക് പോലീസുകാരോടും പോലീസ് വേഷങ്ങളോടുള്ള താത്പര്യം കൊണ്ട് അനവധിനിരവധിപലവിധം അത്തരം വേഷങ്ങളിൽ ആദ്യമൊക്കെ എസ് ഐ ആയും പിന്നീട് കമ്മീഷണർ ആയും, ഐ ജി ആയും ഡി ജി പി ആയുമൊക്കെ ചെയ്‌തു ചെയ്ത് നമ്മളെയൊക്കെ വെറുപ്പിച്ചത് ഇവിടെ ഞാൻ സ്മരിക്കുന്നു.
പ്രായത്തിനൊത്ത വേഷങ്ങളല്ല മോഹൻലാൽ ചെയുന്നത് 18കാരികളോടൊപ്പം ആടിതിമിർക്കുന്നു എന്നൊക്കെ ഇടയ്ക്കൊരുകാലം കേട്ടിരുന്നു. ബ്ലസിയുടെ പ്രണയം ഇറങ്ങിയെപ്പോൾ ഇതാണ് മോഹൻലാലിന്റെ യഥാർത്ഥ കോലം, ബാക്കിയൊക്കെ വേറും മേക്കപ്പ് ! എന്ന പുഛിച്ചവരും ഉണ്ട്. കഥയും കോപ്പുമൊന്നുമില്ലെങ്കിലും നല്ല തല കണ്ടാൽ ഹിറ്റാക്കുന്ന തമിഴ് സിനിമയിൽ വിജയ്‌ക്കൊപ്പം മുഴുവൻ നരച്ച അർദ്ധവില്ലൻ കഥാപാത്രവും ഹിറ്റാക്കി. നരപ്പ് വന്ന കഥാപാത്രങ്ങളും, മധ്യ വയസ്ക പ്രണയവുമൊക്കെ അനായാസം ഇപ്പോൾ ചെയുന്നു. ഇനി എന്താണ് നിങ്ങൾക്കു പറയേണ്ടുന്ന കുറ്റം ? കഥാപാത്രത്തിന്റെ പൂര്ണതയ്ക്കു വേണ്ടി സംഘട്ടന സംവിധാനവും ചെയ്ത കലാഭവൻ ഷാജോണിനെ കൊണ്ട് തന്നെ തല്ലിച്ച നടൻ. സമ്പൂർണ നടൻ. The Complete Actor .

Comments
Post a Comment