Skip to main content

തീവ്രസൗഹൃദത്തിന്റെ കമ്മട്ടിപ്പാടം




കൃഷ്ണനും ഗംഗനും തമ്മിലുള്ള സൗഹൃദം അടിത്തറയാക്കി 2016 ൽ രാജീവ് രവി സംവിധാനം ചെയ്ത മലയാള ചിത്രം. ദുൽഖുർ സൽമാൻ , വിനായകൻ മണികണ്ഠൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായ ചിത്രം നിരവധി ദേശീയ-അന്തർ ദേശീയ പുരസ്കാരങ്ങൾ ഇതിനകം നേടി.


ചിത്രീകരണത്തിന്റെ മികവ് കൊണ്ടും കഥാപാത്രങ്ങളുടെ കുട്ടികാലം മുതൽ മധ്യവയസ്സു വരെയുള്ള ജീവിതത്തിന്റെ തെളിമയാർന്ന ആഖ്യാനം കൊണ്ടും ഈ ചിത്രം മികച്ചു നില്കുന്നു.

പോസ്റ്റർ 



കമ്മട്ടിപ്പാടം എന്ന ഇപ്പോഴത്തെ എറണാകുളത്തേക്ക് 1980കളിൽ ചേക്കേറുന്ന കൃഷ്ണന്റെ കുടുംബത്തിന്റെ അടുത്ത സൗഹൃദമാണ് ദളിതനായ ഗംഗന്റെ കുടുംബം .ജാതിക്കപുറം രണ്ടു പേരും ഒന്നിച്ചു വളർന്നു. ഒപ്പം ഗംഗന്റെ മുറപ്പെണ്ണായ അനിതയും. അവർ കണ്ടു വളരുന്നത് " ബാലൻ ചേട്ട"നെയാണ് . അയാളെ അവർ ചങ്കൂറ്റമായി കണ്ടു. ചിത്രത്തിന്റെ ഒഴുക്കിൽ ബാലൻ കൊല്ലപെടുമ്പോഴും അതിനു ശേഷവും ബാലൻ ചേട്ടൻ ഒരു ചങ്കൂറ്റമാണ്. ചിത്രം പുരോഗമിക്കുമ്പോൾ അനിതയോടുള്ള കൃഷ്ണന്റെയും ഗംഗയുടെയും പ്രണയവും , ജയിലുമൊക്കെ കഥാസന്ദര്ഭങ്ങളാകുന്നു. ബാലൻ ചേട്ടന്റെ മരണത്തോടെ രണ്ടാകുന്ന കൃഷ്ണനും ഗംഗയും, അനിതയെ വിവാഹം കഴിക്കുന്ന ഗംഗൻ , അനിതയെ കൃഷ്ണന് തിരിച്ചേൽപ്പികാൻ തയാറാകുന്ന ഗംഗൻ എന്നിവയെല്ലാം കരുത്തുറ്റ രംഗങ്ങളാണ്.


                                                              ട്രൈലർ 


ചിത്രത്തിൽ എടുത്ത് പറയേണ്ടത് കാലാന്തരത്തിൽ കഥാപാത്രങ്ങൾക്ക് വരുന്ന മാറ്റങ്ങളെ കുറിച്ചാണ്. മുറുക്കാൻ കടക്കാരൻ സുരേന്ദ്രൻ സുരേന്ദ്രനാശാൻ ആകുന്നതും, പിന്നീട് സുരേന്ദ്രൻ മുതലാളിയും സുരേന്ദ്രൻ സാറുമാകുന്നതും കഥയുടെ വഴിത്തിരിവുകളാണ്. അലൻസിയർ വേഷമിട്ട മത്തായിയും സൂരജ് വെഞ്ഞാറമൂടിന്റെ സുമേഷും പിന്നെ ഷൈൻ ടോം ചാക്കോയുടെ ജോണിയുമൊക്കെ അവതരണ മികവ് കൊണ്ട് കഥാപാത്രങ്ങൾ അല്ലാതാകുന്നു എന്നത് സംവിധാനമികവായി കണക്കാക്കാം.
സൂരാജ് വെഞ്ഞാറമ്മൂട് , ഷൈൻ ടോം ചാക്കൊ , അലൻസിർ ലോപ്പസ്  മണികണ്ഠൻ എന്നിവർ - കമ്മട്ടിപ്പാടത്തിലെ ഒരു രംഗം 



കമ്മട്ടിപ്പാടം ഒരു കൊമേർഷ്യൽ ഛായയുള്ള സിനിമയാണെങ്കിലും ചിത്രത്തിന് ചേരാത്ത ഒന്നും അധികപ്പറ്റായി ചേർത്തിട്ടില്ല. ചിത്രത്തിലെ നാടൻ തനിമയുള്ള ഗാനങ്ങൾ അതിനെ ഉദാഹരിക്കുന്നു. ഗംഗനായി വേഷമിട്ട വിനായകൻ ഈ ചിത്രത്തിൽ സംഗീതസംവിധായകനായി എന്നത് പുത്തനറിവാണു . ചിത്രത്തിന്റെ യഥാർത്ഥ ദൈർഖ്യം 3 മണിക്കൂറോളം വരുമെങ്കിലും തിയറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള പ്രിന്റിനു വേണ്ടി വെട്ടി ചുരുക്കിയത് വാർത്താവിഷയമായിരുന്നു. " പുലയൻ " എന്ന എന്ന ജാതിപ്പേര് ചിത്രത്തിൽ ഉപയോഗിക്കുന്നത് സെൻസർ ബോർഡ് വിലക്കിയതും വിവാദമായിരുന്നു.

Comments

Popular Post

ദേവാസുരത്തിലെ നായകൻ മോഹൻലാൽ അല്ല

മലയാള ചലച്ചിത്രപ്രേമികൾ എന്നും ഒരു ആരാധനയോടെ , അനുകരിക്കാൻ താൽപര്യപ്പെടുന്ന മോഹൻലാൽ കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ . മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ കഥാപാത്രങ്ങളിൽ ചിലത് എണ്ണം പറഞ്ഞു വെയ്ക്കുകയാണെങ്കിൽ അതിൽ