അത് വരെ ജീവിച്ച തിരക്കേറിയ ജീവിതം ഒരു ഈ മെയിലിൽ അവസാനിപ്പിച്ച് അവൻ കൊച്ചിയിലേക്ക് പോയി. ഇനി ഒന്നും ചെയ്യാനില്ല ആ ജോലിയിൽ എന്ന ഉറപ്പ് പലതവണ ചിന്തിച്ച് എടുത്തതാണ്. ഇനി സ്വര്യ ജീവിതം . ചെറിയ പ്രായം . നാടൊക്കെ ഒന്ന് കാണണം. കുറച്ചു വ്യത്യസ്തം ആയിക്കോട്ടെ . എന്നാൽ പിന്നെ എങ്ങനെ ? ബൈക്കിൽ പോയാലോ ? വേണ്ട . ശബ്ദമലിനീകരണത്തിനെതിരെ , വായുമലിനീകരണത്തിനെതിരെ ആന ചേന എന്നൊക്കെ പറഞ്ഞു കുറച്ചധികം പരിപാടികൾ ചെയ്‌തു . അതിന്റെ ഒക്കെ ഫോട്ടോയും എവിടെയൊക്കെയോ ഉണ്ട്. പിന്നെ പുറത്തു പറയുമ്പോൾ അതും പൊക്കിക്കൊണ്ട് ആരെങ്കിലും വന്നാൽ തീർന്നു.
പോരാഞ്ഞിട്ട് എനിക്ക് വളരെ പതുകെ നാടൊക്കെ കണ്ടു തിരുവനന്തപുരത്തു എത്തിയാൽ മതി. ഒരു ദിവസം ഉണ്ട് മുന്നിൽ. അത് ധാരാളം. പിന്നെ എങ്ങനെ യാത്ര ചെയ്യും? നടന്നാലോ ? വേണ്ട .അത്ര ആരോഗ്യം ഒന്നുമില്ല. വരുന്ന വഴിക്ക് ഡീഹൈഡ്രേഷൻ ആയി തട്ടിപോകാന് ചാൻസ് ഉണ്ട്. ചാവാൻ അല്ല , എല്ലാം കണ്ടിട് ജീവിക്കാൻ ആണ് യാത്ര. ജീവിക്കാൻ ആണ് ജോലി കളഞ്ഞത്. കുറച്ച് നാൾ മുൻപ് അനന്തകൃഷ്ണൻ പിരി കേറ്റി സൈക്കിൾ ചവിട്ട് തുടങ്ങിയിരുന്നു . ഏകദേശം 6 മാസമായി ഇപ്പോൾ തുടർച്ചയായി സൈക്കിൾ ചെയ്യുന്നുണ്ടായിരുന്നു . കഴിഞ്ഞ രണ്ടു വർഷമായി ഇടയ്ക്കിടയ്ക്കു സൈക്കിൾ ചെയ്യാറുമുണ്ട്. ആദ്യം റെന്റൽ സൈക്കിൾ ആയിരുന്നു. പിന്നീടത് പ്രകാശ് സർ തന്ന ഒരു പഴയ ഹെർക്കുലീസ് ടർബോ ഡ്രൈവ് ആയി. സംഭവം കൊള്ളാം. നല്ല വർക്ക് ഔട്ട് ആണ്. അങ്ങനെ ഉറപ്പിച്ചു , യാത്ര സൈക്കിളിൽ തന്നെ ! പുതിയ ഒരെണ്ണം വാങ്ങാം . കൊച്ചീന്ന് തന്നെ ആയിക്കോട്ടെ !
ജനശദാബ്ദിയിൽ കേറി എറണാകുളം സൗത്തിൽ ഇറങ്ങി. കലൂരെ അരുൺ ചേട്ടന്റെ ബാച്‌ലർ സെറ്റ് അപ്പിൽ പോയി ബാഗ് ഒകെ വെച്ചു. കാറെടുത്ത് കളമശ്ശേരി ഡെക്കാത്‌ലോണിൽ പോയി സൈക്കിൾ എടുത്തു. BTWIN My Bike 7s. പാരന്റ് കമ്പനി ഫ്രഞ്ച് ആണ് .അധികം വിലയൊന്നുമില്ല . നല്ല സൈക്കിൾ. അത് ചവിട്ടി തന്നെ കലൂരെ വീട്ടിലേക്ക് പോയി. ബാച്ചിലേഴ്‌സ് ആണെങ്കിലും ഫുഡ് കഴിച്ചപ്പോ ഇനി ഇവിടെ എങ്ങാനും വല്ല പെണ്ണുങ്ങളും ഉണ്ടോ എന്ന തോന്നിപ്പോയി . നല്ല ഭക്ഷണം. നന്നായി കഴിക്കാറുള്ളത് കുറവാണ്. ഭക്ഷണം കഴിക്കാൻ വിശപ്പല്ല മൂഡ് വേണം എന്ന് പറയുന്ന മറ്റൊരാളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല. പക്ഷെ ഇത് കൊള്ളാം . അവിടുന്നു പിന്നെയും സൈക്കിൾ എടുത്ത് ഇറങ്ങി നേരെ ഇടപ്പള്ളയിലേക്ക് വിട്ടു. "കൊച്ചിയിലെ എല്ലാ കുരുക്കഴിച്ചെടുക്കുമ്പോ ലുലുമാൾ.. ..ലുലുമാൾ ..." ഒരു കോഫി കുടിച്ചു . നാളെ തിരികെ വരാനുള്ളതാണ്. വീട്ടിൽ നിന്ന് വന്നേപോ ബ്രഷ് പോലുള്ള സാധനങ്ങൾ എടുക്കാൻ മറന്നു. അല്ലെങ്കിൽ തന്നെ പല്ലു തേയ്ക്കണം എന്ന് നിർബന്ധം ഒന്നുമില്ലല്ലോ ! വെറും അന്ധവിശ്വാസം . ഇതൊക്കെ എന്നാ ഉണ്ടായേ . എങ്കിലും, അരുൺ ചേട്ടന്റെ ഫ്രണ്ട്സ് എന്ത് കരുതും ! ഹൈപ്പർമാർക്കെറ്റിൽ കേറി കോൾഗേറ്റും ബ്രഷും വാങ്ങി. അമ്മയ്ക്ക് എന്തെങ്കിലും വാങ്ങാൻ ഒന്ന് ചുമ്മാ കറങ്ങി. ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ പണ്ടേ അങ്ങനെയാ . സ്ഥിരമായി തുണി എടുക്കുന്ന ഒരു കട ഉണ്ടെങ്കിൽ ഞാൻ അവിടെ പോകുമ്പോ അവർ തലേൽ കൈ വെയ്ക്കും .. ഒരായിരം കാണിച്ചാലാകും ഒരെണ്ണം എനിക്ക് ഇഷ്ടമാകുക. കണ്ടിഷൻസ് ഒക്കെ ഉണ്ടെന്നേ ! ചുമ്മാ അങ്ങനെ ഇടാൻ ഒന്നും പറ്റില്ല ! കൊച്ചിയിൽ വന്നതല്ലേ , കൊച്ചീക്കാരെ കണ്ടില്ലാ എന്ന് വേണ്ട എന്ന് കരുതി 3-4 പേരെ വിളിച്ചു . അവർ ഒകെ തിരക്കാത്രെ! ബ്ലഡി ഫുൾസ് . ഞാൻ ഇവിടെ ജോലി കളഞ്ഞു സൈക്കിൾ ഒക്കെ ചവിട്ടാൻ ഇറങ്ങിയെപ്പോൾ അവനൊക്കെ തിരക്ക് . പണിയെടുക്കെടാ എല്ലാവനും ! ഇനി നീയൊക്കെ ഇൻഫോസിസിൽ കഷ്ടപെട്ടിട്ടാണെല്ലോ നമ്മുടെ GDP ഉയരാൻ പോകുന്നത്.
മഴ തുടങ്ങി. നല്ല മഴ . അറിയാത്ത കൊച്ചീ വഴികളിലൂടെ ചോയിച്ച് ചോയിച്ച് മഴയത്തൂടെ സൈക്കിൾ ചവിട്ടി. കേറി നില്കുന്നതൊക്കെ സമയം കളയലാണ് . മഴ നനഞ്ഞു നല്ല കടുപ്പത്തിൽ ഒരു ചായയും നല്ല വാഴയ്ക്കാപ്പവും ! ഉഹ് എന്റെമ്മേ ! ആത്‌മാവ് നിർവൃതി അടയും. പതിയെ ചവിട്ടി മാതൃഭൂമി റോഡ് എത്തിയെപ്പോൾ പള്ളിയിൽ കുർബാന ! കേറാം . കേറി. ഇറങ്ങി . വീട്ടിലെത്തി. മഴ ഇങ്ങനെ കേറി കേറി വരുവാണ് . കേറി വാ. ഞാൻ എന്തായാലും വീട്ടിൽ എത്തിയല്ലോ ! കുളിച്ച അങ്ങനെ അങ്ങ് ഇരുന്നേപോഴാണ് കഴിക്കണം എന്ന തോന്നുന്നത്. എന്തേലും വാങ്ങി വരായിരുന്നു. അരുൺ ചേട്ടനെ വിളിച്ചപ്പോൾ ഫ്രിഡ്‌ജിൽ മുട്ട ഉണ്ടെന്നും ചോറ് കുക്കറിൽ ഉള്ളത് ചൂടാക്കി കഴിക്ക് എന്നും അറിയിച്ചു ഫോൺ വെച്ചു . വല്യ ഉപകാരം. അടുക്കളയിൽ ചെന്ന് ഇൻഡക്ഷൻ കുക്കർ ഓൺ ആക്കിയെപ്പോ തന്നെ ഷോക്ക് അടിച്ച് ! പുല്ല് ! നല്ലൊരണ്ണം വാങ്ങി വച്ചൂടെ കൂതറകൾക്ക് ! ഹു! ഇപ്പോ നല്ല വിശപ്പ് . പച്ച ചോറ് എങ്ങനെ തിന്നും ? മഴ തകർക്കുന്നു. ആ വീട്ടിലാണെങ്കിൽ കുടയുമില്ല. ഒടുവിൽ രണ്ടും കൽപ്പിച്ച് മഴയത്തു ഇറങ്ങി ഓടി അടുത്തുള്ള കടയിൽ പോയി ബ്രെഡും ജാമും ബട്ടറും വാങ്ങി അതെ ഓട്ടം തിരിച്ചോടി. അതൊക്കെ കഴിച്ച് കിടന്നത് മാത്രം ഓർമയുണ്ട്. മഴയുടെ തണുപ്പ് ! ക്ഷീണവും . സുഖനിദ്ര ! അടുത്ത കാലത്തൊന്നും ഇങ്ങനെ സുഖമായി ഉറങ്ങിയിട്ടില്ല . സ്വപ്നം പോലും കണ്ടില്ല.
(തുടരും)

Comments
Post a Comment