അത് വരെ ജീവിച്ച തിരക്കേറിയ ജീവിതം ഒരു ഈ മെയിലിൽ അവസാനിപ്പിച്ച് അവൻ കൊച്ചിയിലേക്ക് പോയി. ഇനി ഒന്നും ചെയ്യാനില്ല ആ ജോലിയിൽ എന്ന ഉറപ്പ് പലതവണ ചിന്തിച്ച് എടുത്തതാണ്. ഇനി സ്വര്യ ജീവിതം . ചെറിയ പ്രായം . നാടൊക്കെ ഒന്ന് കാണണം. കുറച്ചു വ്യത്യസ്തം ആയിക്കോട്ടെ . എന്നാൽ പിന്നെ എങ്ങനെ ? ബൈക്കിൽ പോയാലോ ? വേണ്ട . ശബ്ദമലിനീകരണത്തിനെതിരെ , വായുമലിനീകരണത്തിനെതിരെ ആന ചേന എന്നൊക്കെ പറഞ്ഞു കുറച്ചധികം പരിപാടികൾ ചെയ്‌തു . അതിന്റെ ഒക്കെ ഫോട്ടോയും എവിടെയൊക്കെയോ ഉണ്ട്. പിന്നെ പുറത്തു പറയുമ്പോൾ അതും പൊക്കിക്കൊണ്ട് ആരെങ്കിലും വന്നാൽ തീർന്നു.