"ജാതി ചോദിക്കുന്നു ഞാൻ സോദരീ,
ജാതിയല്ലാതെന്തു മേന്മ എനിക്കുണ്ട്".
60 വർഷത്തിന്റെ പിറവി ആഘോഷിക്കുന്ന മലയാളിയുടെ വേരുകളിൽ ഇന്നും ജാതിയുടെ നനവുകൾ പറ്റിപ്പിടിച്ചിട്ടുണ്ട്. മുഖകാന്തിയും രൂപഭംഗിയുംകൊണ്ട് ജാതി മനസ്സിലാക്കാൻ മലയാളിയപ്പോലെ മികവുറ്റ മറ്റേതു നാട്ടുകാരുണ്ട് ? നമ്പൂതിരി മുതൽ നായാടി വരെ മുദ്രാവാക്യത്തിൽപ്പോലും വീണ്ടും സവർണ്ണമേധാവിത്വം പ്രകടമാണ്. അവർണ്ണമേധാവിത്വം എന്നതുമല്ല സമത്വമാണ് സുന്ദരം. സമത്വം സാധ്യമാകണമെങ്കിൽ ജാതിയെ കുഴിയിലിട്ട് മൂടണം. എല്ലാ മതത്തിലും മനുഷ്യനിലുംനിന്ന് ജാതിയുടെ കളകൾ പറിച്ചുകളയണം.
ജിതേന്ദ്രനൻ ആൻമറിയക്കയച്ച കത്തു ഞാൻ മോഷ്ട്ടിക്കുന്നു.
"പുതിയ കാലത്തിന്റെ ഒരു വിശേഷം കേൾക്കണോ? സവർണരുടെ കൂട്ടത്തിൽ വലിയ പുരോഗമാനവാദികളായി നടിക്കുന്നവർപ്പോലും ഒരു പുതിയ പരിചയക്കാരനെ കിട്ടിയാൽ ആദ്യത്തെ അഞ്ചു വാചകങ്ങൾക്കുള്ളിൽ തന്റെ ജാതി വ്യംഗമായി വെളിപ്പെടുത്തും. നിനക്കറിയാമോ? വ്യക്തിപരമായി ഒരു മേന്മയും അവകാശപ്പെടാനില്ലാതെവരുമ്പോൾ അയാൾ തന്റെ ജാതിമിടുക്കുമായി രംഗത്ത് ചാടുന്നു. ഒന്നുമില്ലെങ്കിലെന്താ ഞാനൊരു സവർണ്ണനല്ലേ എന്ന് ആ പാവത്തിന് വിളിച്ചുപറയേണ്ടിവരുന്നു".
ഒരു മഹത്തായ സത്യം ഉൾകൊണ്ട് ഞാൻ നിറുത്തുന്നു.
"ബ്രഹ്മാവിന്റെ മുഖത്തുനിന്നു ബ്രാഹ്മണനും...
ബാഹുക്കളിൽനിന്ന് ക്ഷത്രിയനും...
തുടകളിൽനിന്ന് വൈശ്യനും...
പാദങ്ങളിൽനിന്ന് ശൂദ്രനും പിറന്നുവത്രേ !!
ഇതിലൊന്നും പെടാത്ത ഈ ലോകത്തിലെ ബാക്കി മനുഷ്യർ എങ്ങനെ പിറന്നു ?
"അവനവന്റെ തന്തയ്ക്കു പിറന്നു "
Comments
Post a Comment