Skip to main content

5 മിനിറ്റ് ശ്വാസം എടുക്കാതെ ഇരിക്കൂ

ശ്വാസം കിട്ടാത്ത ഒരു അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
Courtesy : Pinterest
ഒരു നിമിഷം ശ്വസിക്കാൻ ശ്രമിക്കുമ്പോൾ അത് നടക്കാതെ ഇരിക്കുന്ന അവസ്ഥ. ഒന്നാലോചിച്ചു നോക്കൂ. പേടി തോന്നുന്നുണ്ടോ? പേടിക്കേണ്ട. നമുക്ക് അ അവസ്ഥ ഉണ്ടാവില്ല.ആവോളം കാറിൽ സഞ്ചരിക്കാം. കൈ കഴയ്ക്കുവോളം മരങ്ങൾ വെട്ടാം. റബ്ബറും യൂക്കാലിപ്റ്റസ്സും നടാം. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം ചെയ്തൊളൂ. കാരണം നമ്മൾ അടുത്ത അറുപത് വർഷങ്ങളിൽ മരണമടയെണ്ടവരാണ്.



ഇപ്പൊ നമ്മൾ ലാളിച്ച് വളർത്തുന്ന കുഞ്ഞുങ്ങളുടെ കാരൃമാണേ ഈ പറയുന്നത്. വേണ്ട കരുതലെല്ലാം നൽകി അവരെ വളർത്തുന്നു. വിയർപ്പൊഴുക്കി അവർക്കു വേണ്ടി സമ്പാദിച്ച് കൂട്ടുന്നു. അവർക്കു ഇതെല്ലാം ഒരു തവണ ശ്വാസം എടുക്കന്നതിന് പോരാതെ വന്നാലോ? അവർ ആ അവസ്ഥയ്ക്ക് നിങ്ങളെ ശപിച്ചാലോ? മണ്ണിൽ വെളളമിറങ്ങതെ ഭംഗിയായി മുറ്റം ടൈൽസ് ആക്കി. റോഡാകട്ടെ ടാറും.  മഴയില്ലാ എന്ന് പരാതി പറയാറുണ്ടല്ലോ? എന്തൊരു ചൂട് എന്ന് നെടുവീർ പ്പിടാറില്ലെ?

Courtesy :www.research -theories.edu
നിങ്ങൾ മരം നടാറുണ്ട്. ഇല്ലെന്ന് ഞാൻ പറഞ്ഞില്ലെല്ലോ. എല്ലാവരും മരം നടാറുണ്ട്.ജൂൺ അഞ്ച് എന്നൊരു ദിനമുണ്ടെങ്കിൽ നിങ്ങളൊക്കെ മരം നടും. ഒപ്പം ഒരു പ്ലാസ്റ്റിക് കവ റും. ഓർമയുണ്ടോ? മരം നടുന്നതിന് മുൻപ് അത് കയിൽ വേച്ചിരുന്നെപ്പോൾ ഒരു കുഞ്ഞ് കറുത്ത പ്ലാസ്റ്റിക് കവർ. മണ്ണ് കയിൽ പറ്റാതിരിക്കാൻ അത് നിങ്ങള് മരത്തിനൊപ്പം നട്ടല്ലോ. നന്നായി. എന്നിട്ട് അതിനെന്ത് സംഭവിച്ചു എന്ന് അറിയാമോ?

അന്ന് നിങ്ങള് തളിച്ചിട്ട്‌ പോയ വെളളം ആ പാവം വലിച്ച് കുടിച്ചു. പിറ്റേന്ന് രാവിലെത്തെ ആ നനുത്ത വെയിൽ മെല്ലേ കൊണ്ട് ഉണര്ന്നു. കുഞ്ഞു കുഞ്ഞു വേരുകൾ നിവർത്താൻ നോക്കി, പറ്റുന്നില്ല. ഒന്നൂടെ നോക്കി. പറ്റുന്നില്ല. മണ്ണു പറ്റാതിരിക്കാൻ നിങ്ങള് ഇട്ട കവറാ അത്.  ആ പാവം ഇതൊന്നും അറിയാതെ എന്നും അത് തന്നെ ചെയ്തു. ഇന്ന് ഒന്ന് പോയി നോക്കണേ, ആ മരത്തൈ. മുരടിച്ച് കരിഞ്ഞ് നിൽപ്പുണ്ട്. കഴിഞ്ഞ ദിവസം റോഡ് വീതി കൂട്ടാൻ നമ്പർ ഇട്ട കുറച്ചധികം മരങ്ങൾ വെട്ടിയിട്ടത് ഓർമയുണ്ടോ? അതിന് പകരം എന്ന് പറഞ്ഞ് വെച്ചതാണ് ഈ മരത്തൈ. ഇത് പോലെ ഒരായിരം? ഒരു ലക്ഷം? കോടി? കണക്കിൽ എന്തിരിക്കുന്നു! എല്ലാം കരിഞ്ഞില്ലേ. ഇനിയാണ് രസം. പറഞ്ഞ് തുടങ്ങിയ കാര്യത്തിലേക്ക് വരാം. എങ്ങനെയാണ് നിങ്ങളുടെ കുഞ്ഞുങ്ങൾ മരിക്കുന്നത്. മുൻപ് പറഞ്ഞ ആ കുഞ്ഞ് മരത്തൈ മുരടിച്ച് കരിഞ്ഞതിനെ ക്കാൾ കഷ്ടമായിരിക്കും. സംശയമുണ്ടോ?

5 മിനിറ്റ് ശ്വാസം പിടിച്ച് വെയ്ക്ക്‌. എന്നിട്ട് ജീവൻ ഉണ്ടെങ്കിൽ വരൂ. പറ്റില്ല എങ്കിൽ മരം നടു. ഒരു പക്ഷെ അവരുടെ മരണം ഒരു ദിവസം കൂടി നീട്ടി വെയ്ക്കാൻ അത് കൊണ്ട് കഴിയും. ജീവനേക്കാൾ വില ഇല്ലെല്ലോ മറ്റൊന്നിനും. ‌

Comments

Popular Post

ദേവാസുരത്തിലെ നായകൻ മോഹൻലാൽ അല്ല

മലയാള ചലച്ചിത്രപ്രേമികൾ എന്നും ഒരു ആരാധനയോടെ , അനുകരിക്കാൻ താൽപര്യപ്പെടുന്ന മോഹൻലാൽ കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ . മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ കഥാപാത്രങ്ങളിൽ ചിലത് എണ്ണം പറഞ്ഞു വെയ്ക്കുകയാണെങ്കിൽ അതിൽ