അമലേന്ദുവിനും അവനിനന്ദയ്ക്കും വായിച്ചു വളരാനായി 1910ൽ ഒരു പുസ്തകം രചിക്കപ്പെട്ടു. വിശ്വമാനവികതയുടെ ഉദാത്തമായ ദർശനം ഉയർത്തിപ്പിടിച്ച് ലോകം മുഴുവൻ കാട്ടുതീ പോലെ പടർന്നു കയറിയ ആ പുസ്തകത്തിന്റെ പേര് ഗീതാഞ്ജലി എന്നായിരുന്നു. അക്ഷരങ്ങളിലൂടെ ലോകജനതയ്ക്കു മുന്നിൽ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ ആ കവിതാ സമാഹാരത്തിന്റെ ഉടയോൻ രബീന്ദ്രനാഥ് ടാഗോർ എന്ന കൊൽക്കത്തകാരനായ മനുഷ്യൻ. 1913ൽ നോബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപോൾ ടാഗോറിലൂടെ അങ്ങനെ ഒരു പുതുചരിത്രം കുറിക്കപ്പെട്ടു.
ആംഗലേയസാഹിത്യത്തിലെ അമരകാരനായ ഡബ്യൂ. ബി. യേറ്റ്സിന്റെ അവതാരികയോടു കൂടിയാണ് ടാഗോർ തന്നെ വിവർത്തനം ചെയ്ത ഇംഗ്ലീഷ് പരിഭാഷ 1912ൽ പുറത്തിറങ്ങുന്നത്. ലോകത്തിലെ വൈവിധ്യങ്ങളെ ഉൾക്കൊണ്ട് മാനവികതയുടെ ആത്മീയ ഭാവങ്ങളെ സൂക്ഷ്മരീതിയിൽ അരിച്ചെടുക്കാൻ ഗീതാഞ്ജലിയിലൂടെ ടാഗോറിനു സാധിച്ചു.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കപടമതവാദത്തെയും ടാഗോർ ശക്തമായി എതിർത്തിരുന്നു. ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ടാഗോർ ഒരു മതതിലും അടിമപ്പെട്ടിരുന്നില്ല എന്നുമാത്രമല്ല വിഗ്രഹാരാധനയെ ഉൾപ്പടെ ശക്തമായ ഭാഷയിൽ ആക്രമിച്ചിരുന്നു.
"പാട്ടും ഭജനയും രുദ്രാക്ഷ-
മണികളെണ്ണലും
മതിയാക്കുക!
വാതിലെല്ലാമടച്ച്
ദേവാലയത്തിന്റെ
ഇരുണ്ട കോണിലിരുന്ന്
ആരെയാണ് നീ ആരാധിക്കുന്നത് ?
കണ്ണു തുറന്നു നോക്കിയാൽ കാണാം
ദൈവമവിടെയൊന്നുമില്ലെന്ന് "
(ഗീതം 11)
ടാഗോറിന്റെ മാനവികമൂല്യത്തിന്റെ ആശയങ്ങൾ മാർക്സ് ഉയർത്തിപ്പിടിച്ച കമ്മ്യൂണിസത്തിന്റെ ആശയങ്ങളുമായി പലയിടത്തും അലിഞ്ഞു ചേരുന്നതു കാണാൻ കഴിയും. ഗീതം 85ൽ ടാഗോറിങ്ങനെ എഴുതുന്നു,
പ്രണയത്തിന്റെ ആത്മീയമാണ് കടഞ്ഞെടുക്കലാണ് ടാഗോറിന്റെ കവിതകൾ. ലൈംഗികതയുടെ ഒരു നേർത്ത സ്പർശം പോലുമില്ലാതെ പ്രണയത്തെ ആവിഷ്കരിക്കാൻ ടാഗോർ ശ്രമിച്ചു. അതുകൊണ്ടു തന്നെ മാറിയകാലത്തിൽ ടാഗോറിന്റെ ചില പ്രണയകവിതകൾ സമൂഹത്തോട് എത്രമാത്രം ചേർന്നുനില്കുന്നു എന്നു പരിശോധിക്കപ്പെടേണ്ടതാണ്.
തീവ്രമായ ദേശീയവാദത്തെ ടാഗോർ 35ാം ഗീതത്തിലൂടെ എതിർക്കുന്നു. ലോകത്തിനെ തുണ്ടുകളായി വെട്ടിയടർത്തുന്ന വ്യവസ്ഥയിലൂടെ വിവേചനങ്ങളുടെ തുലാസ് ഉയർന്നുനില്ക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി.അതുകൊണ്ടുതന്നെയാണ് അഭിനവദേശസ്നേഹികൾ ടാഗോറിനെ ഉന്നംവയ്ക്കുകയും അദ്ദേഹം രചിച്ച ദേശീയ ഗാനം മാറ്റാൻ ആവശ്യപ്പെടുകയും ചെയ്യുന്നതെന്ന് ഇതിനോടൊപ്പം കൂട്ടി വായിക്കാൻ സാധിക്കും.
ടാഗോർ വിശ്വമാനവികതയുടെ കവിയായി ലോകത്തെ മുഴുവൻ സ്വാധീനിച്ചു. എവിടെയോ നഷ്ടപ്പെട്ടു പോകുന്ന നമ്മെ വീണ്ടെടുക്കാൻ ഗീതാഞ്ജലിയുടെ പുനർവായന കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.

"ആദ്യമായി
യജമാനന്റെ ശാലയിൽ നിന്ന്
ഇറങ്ങിയപ്പോൾ
പടയാളികൾ
അവരുടെ കരുത്ത്
എവിടെ മറച്ചുവെച്ചിരുന്നു".
ഈ ചോദ്യം കാലാകാലമായി അടിമത്വത്തിന്റെ കാൽക്കീഴിൽ ഞെരിഞ്ഞമർന്ന തൊഴിലാളിയുടെ സത്തയെ വീണ്ടെടുക്കാനുള്ള ശ്രമമാണ്.ഇതു തന്നെയാണ് മാർക്സിന്റെ സിദ്ധാന്തവും മുന്നോട്ടു വച്ചത്.
ടാഗോർ ദൈവത്തിനെ കണ്ടെത്തുന്നത് സാധാരണ മനുഷ്യനിടയിലാണ്. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു,
"അവൻ ഇവിടെയുണ്ട്
കർഷകനോടൊപ്പം നില മുഴുതു കൊണ്ട്
പാത വെട്ടുന്ന വനോടൊപ്പം
പാറ പൊട്ടിച്ചു കൊണ്ട്
മഴയിലും വെയിലിലും ഉടുവസ്ത്രവുമായി
അവൻ അവരോടൊപ്പമുണ്ട് "
ടാഗോറിന്റെ ദൈവം മതാതീതമാണ്. മനുഷ്യന്റെ നന്മയെ ഉയർത്തിപ്പിടിക്കാനുള്ള ശ്രമത്തിലെ അഭയം പ്രാപിക്കലാണ് ടാഗോർ ദൈവത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
പ്രണയത്തിന്റെ ആത്മീയമാണ് കടഞ്ഞെടുക്കലാണ് ടാഗോറിന്റെ കവിതകൾ. ലൈംഗികതയുടെ ഒരു നേർത്ത സ്പർശം പോലുമില്ലാതെ പ്രണയത്തെ ആവിഷ്കരിക്കാൻ ടാഗോർ ശ്രമിച്ചു. അതുകൊണ്ടു തന്നെ മാറിയകാലത്തിൽ ടാഗോറിന്റെ ചില പ്രണയകവിതകൾ സമൂഹത്തോട് എത്രമാത്രം ചേർന്നുനില്കുന്നു എന്നു പരിശോധിക്കപ്പെടേണ്ടതാണ്.
തീവ്രമായ ദേശീയവാദത്തെ ടാഗോർ 35ാം ഗീതത്തിലൂടെ എതിർക്കുന്നു. ലോകത്തിനെ തുണ്ടുകളായി വെട്ടിയടർത്തുന്ന വ്യവസ്ഥയിലൂടെ വിവേചനങ്ങളുടെ തുലാസ് ഉയർന്നുനില്ക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി.അതുകൊണ്ടുതന്നെയാണ് അഭിനവദേശസ്നേഹികൾ ടാഗോറിനെ ഉന്നംവയ്ക്കുകയും അദ്ദേഹം രചിച്ച ദേശീയ ഗാനം മാറ്റാൻ ആവശ്യപ്പെടുകയും ചെയ്യുന്നതെന്ന് ഇതിനോടൊപ്പം കൂട്ടി വായിക്കാൻ സാധിക്കും.
ടാഗോർ വിശ്വമാനവികതയുടെ കവിയായി ലോകത്തെ മുഴുവൻ സ്വാധീനിച്ചു. എവിടെയോ നഷ്ടപ്പെട്ടു പോകുന്ന നമ്മെ വീണ്ടെടുക്കാൻ ഗീതാഞ്ജലിയുടെ പുനർവായന കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.
Comments
Post a Comment