Skip to main content

ഒരു സിനിമയുടെ സമയം

വേണു സർ 
എനിക്ക് ഒരു ഇൻസ്പിറേഷൻ ആണ് വേണു സർ .ഞാൻ പുള്ളിയെ കബാലി എന്ന് കേൾക്കാതെ വിളിക്കാറുണ്ട്.എനിക്ക് പുള്ളിയോട് തോന്നുന്ന ഹീറോ ഇമേജ് തന്നെയാണ് അത് . 'ദി ഹിന്ദു'വിൽ സർക്കുലെഷൻ മുതൽ എഡിറ്റോറിയൽ വരെയും അതിനപ്പുറവുമുള്ള പത്രപ്രവർത്തനം,  കണ്ണപ്പനുണ്ണിയിൽ സാക്ഷാൽ പ്രേം നസീറിന് സ്റ്റണ്ട് ഡ്യൂപ്പ് , കോളേജ്  ക്രിക്കറ്റ് ടീം ക്യാപ്റ്റൻ , സീനിയർ സൗത്ത് സോൺ പ്ലേയർ  . പുള്ളി കുറെ ഒന്നും അങ്ങനെ വിട്ട് പറയാത്തത് കൊണ്ട് അധികമൊന്നും എനിക്ക് പുള്ളിയെ കുറിച്ച് അറിയില്ല. കഴിഞ്ഞ ഒരു വര്ഷം മുഴുവൻ എടുത്താൽ ഞാൻ വേണു സാറിനോട് സംസാരിച്ചിട്ടുള്ളത് എല്ലാം കൂടി ഒരു മൂന്നു മണിക്കൂർ ഉണ്ടാകും. ഒരു സിനിമയുടെ സമയം.



 സംസാരിക്കുമ്പോഴും കൂടെയായിരിക്കുമ്പോഴും നമ്മുടെ ലെവലിലേക്ക് പുള്ളി  ഇറങ്ങി വരുന്നതും  പുള്ളി പുള്ളിയുടെ ലെവലിൽ എപ്പോഴും നിൽക്കാനുമുള്ള ഫ്ലെക്സിബിലിറ്റി വേണു സർ തന്നെ കാണിച്ച് തന്നിട്ടുണ്ട്. മാർഷൽ സാറിന്റെ വേണു ചേട്ടൻ . ചിലരുടെ വേണു ജി. എന്നോടും കുഞ്ഞൂട്ടനോടും ഗൗരി സാറിനോടും ഒരുപോലെ ആയിരിക്കും പുള്ളി പെരുമാറുക. ഞാൻ ഒരു പോക്കിരിയായി  പി  സിയെപ്പോലെ സകലരേം  തെറിയും വിളിച്ചു നടന്ന ഒരു  സമയം എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട് വേണു സർ വാക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് ജെ കൃഷ്ണമൂർത്തി  എഴുതിയ വാക്കുകൾ എന്നെ കൊണ്ട് ഇമ്പോസിഷൻ എഴുതിച്ചു.പുള്ളിയ്ക്ക് അതിന്റെ ഒരാവശ്യവുമില്ല. പക്ഷെ ഡയറക്ടർ ആയി ഇരിക്കുമ്പോൾ പുറത്ത് വരുന്ന ഓരോ ജേണലിസ്റ്റും ഈ മേഖലയ്ക് ചീത്തപ്പേരുണ്ടാക്കുന്ന ആളാവരുത് എന്നൊരു നിശ്ചയമായിരുന്നിരിക്കാം അത്.  നന്നേ മെലിഞ്ഞ എന്നോട് ഒരിക്കൽ  "എന്റെ മോൻ ഈ ജിം ഒക്കെ നടത്തുന്നുണ്ട്. അവൻ ഇതൊക്കെ ഇച്ചിരി സീരിയസ് ആയി എടുത്ത ആളാ. കാര്യമായി പഠിച്ചിട്ടൊക്കെ ഉണ്ട് . അവൻ വരുമ്പോൾ നിന്നെ അവനെ കാണിക്കാം." എന്നെ തടി വെയ്പ്പിക്കാനുള്ള ഇനിഷ്യെറ്റിവ് ആണ് സംഗതി.

കണ്ണപ്പനുണ്ണിയിലെ സ്റ്റണ്ട് - വേണു സാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് 


ഈ ബ്ലോഗ് തുടങ്ങിയ  സമയം വായിച്ചിട്ട്  ഭൂൽചന്ദിന്റെ ചായക്കട ( ഇപ്പൊ ദിവാകരണ്ണന്റെ പ്രസ് ക്ലബ് ടീ സ്റ്റാള് )യിൽ വെച്ച് കൊള്ളാം കേട്ടോ എന്ന് പറഞ്ഞു . കാര്യം രണ്ടു വാക്കാണെങ്കിലും എനിക്ക് അത് നൈട്രോ ബൂസ്റ്റായിരുന്നു. പരിമിതമായ സൗകര്യം വെച്ച് അമ്മേടെ സാരി അടിച്ച് മാറ്റി ഒരു ശനിയാഴ്ച ക്ലാസ്സിൽ ലൈറ്റ് അപ്പ് ഒക്കെ ചെയ്ത് ക്രോമ ചെയ്‌തു നോക്കി. വേണു സാറിനോട് ക്രോമയെ കുറിച്ചൊക്കെ പറഞ്ഞു . ഒരാഴ്ചയ്ക്ക് ശേഷം ക്ലാസ്സിലെ ഒരു ഭിത്തി ക്രോമ ചെയ്യാൻ പച്ച അടിച്ചിരിക്കുന്നു . പിന്നീടാണ് ഗോപി സാർ പറയുന്നത് വേണു സർ അത് പ്രസ് ക്ലബുമായി  അടികൂടി ( ഇറ്റ്സ് ആൻ എക്സ്പ്രഷൻ ) റെഡി ആക്കിയതാണെന്ന് .

സ്‌മൈൽ :)

ഹൈക്കു എന്ന്  മുൻപ് കേട്ടിട്ടുണ്ടെങ്കിലും സംഭവം എന്താണെന്ന് വേണു സാറിന്റേന്നാണ് കത്തിയത് . കവിതാ സമാഹാരം പുസ്തകമായപ്പോൾ ഞങ്ങള്ക് എല്ലാവര്ക്കും പുള്ളി ഒരു ഫ്രീ കോപ്പി തന്നു . കവിതയോട് അങ്ങനെ താല്പര്യം ഇല്ലാത്ത ഞാൻ ആ ബുക്ക് എന്തായാലും വായിച്ചു . പുള്ളിയുടെ മുന്നിൽ കൂടി പോകുന്ന മിക്കവാറുമുള്ള കാര്യങ്ങളെല്ലാം ഹൈക്കു അല്ലെങ്കിൽ ഒരു കവിതയാകും. സാർ വീടിന്റെ ടെറസിൽ നിൽക്കുമ്പോൾ ചിറകടിച്ച് പറന്ന രണ്ടു പ്രാവുകൾ കവിത  ആയത് ദാ  ഇങ്ങനെ :

"a flock of steel grey and white doves flapped 
up from the neighboring roof in sudden 
excitement and fluttering up into the sky
as though at the sound of an inaudible 
gunshot."
- Blow Again, North Wind എന്ന വേണു സാറിന്റെ കവിതാ സമാഹാരത്തിൽ നിന്നും.

രഞ്ജി ടീം  - വേണു സാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

എനിക്ക് ഒരു അപ്പൂപ്പൻ ഫിഗർ  ആണ് വേണു സർ. എനിക്ക് തോന്നുന്നു ഞങ്ങളുടെ ബാച്ചിലെ എല്ലാവര്ക്കും പുള്ളി ഒരു ഫാദർ / ഗ്രാൻഡ്‌ഫാദർ ഫിഗർ തന്നെ ആയിരുന്നു.  ഫിഗറിൽ  മാത്രമേ അപ്പൂപ്പൻ ഉള്ളൂ .  ഉറപ്പായിട്ടും മനസ്സിൽ പുള്ളി ഒരു മമ്മൂട്ടിയാണ്. ചിരിച്ചു കൊണ്ടേ സംസാരിച്ചിട്ടുള്ളു. ദേഷ്യം ഞാൻ അധികം കാണാത്ത കൊണ്ടാകാം.  ഡയറക്ടർ സ്ഥാനം രാജി വെച്ചു എന്ന് പറയാനും 10 മിനിറ്റേ എടുത്തുള്ളൂ . അതിനകം തന്നെ കണ്ണ് ചുവന്നു നിറഞ്ഞിരുന്നു. അപ്പോഴും ആ ചിരി മുഖത്തുണ്ടായിരുന്നു. കണ്ണ് നിറഞ്ഞു ചുണ്ടിൽ ചിരി. ഇനി എപ്പോ കാണും എന്ന് ഒന്നും ചോദിക്കാൻ പറ്റാതെ എന്തേലും ചോദിക്കണം എന്ന പോലെ ചോദിച്ചപ്പോൾ നിറഞ്ഞ കള്ളചിരിയോടെ , വൈകുന്നേരം 7 മണിക്ക് താഴെ ഉണ്ടാകും എന്ന് !

പലപ്പോഴും സർ പറഞ്ഞിട്ടുണ്ട് എനിക്ക് നിങ്ങളെ ഒന്നും അങ്ങനെ പഠിപ്പിക്കാൻ ഇല്ല, അങ്ങനെ അറിയില്ല എന്ന് . ഞാനൊക്കെ പത്രത്തിന്റെ ആളല്ലേ  ഇലക്ട്രോണിക് ജേർണലിസം നല്ല ധാരണയില്ല എന്നും. പക്ഷെ ഞങ്ങൾ സാറിൽനിന്നും പഠിച്ചത് ഒരു സിലബസിനും തരാൻ കഴിയാത്തവയാണ്.ഇതിപ്പോ വല്ലാത്ത ഒരവസ്ഥയാണ് . ഭയങ്കര കമ്പനി ആയിരുന്ന ഒരാളോട് പെട്ടന്ന് പിണങ്ങി മിണ്ടാതെ ഇരിക്കുന്ന പോലെ. ഒരു ഒറ്റപ്പെടൽ. ഏതൊരു മനുഷ്യനാ ല്ലേ !! എന്ന് പറഞ്ഞു പോകുന്ന പാവം ന്റെ  വേണു സാർ .

Comments

Popular Post

ദേവാസുരത്തിലെ നായകൻ മോഹൻലാൽ അല്ല

മലയാള ചലച്ചിത്രപ്രേമികൾ എന്നും ഒരു ആരാധനയോടെ , അനുകരിക്കാൻ താൽപര്യപ്പെടുന്ന മോഹൻലാൽ കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ . മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ കഥാപാത്രങ്ങളിൽ ചിലത് എണ്ണം പറഞ്ഞു വെയ്ക്കുകയാണെങ്കിൽ അതിൽ