Skip to main content

പരിചയപ്പെടാം – ആൻഡ്രോയിട്‌ Oreo (Updated)

ആൻഡ്രോയിട് നോഗയ്ക്ക്ക് (Android ‌ 7)ശേഷം 2017 ഓഗസ്റ്റ് 21 നു ഗൂഗിൾ അവതരിപ്പിച്ച മൊബൈൽ ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണു ആൻഡ്രോയിട് Oreo (Android 8). 2017 മാർച്ച്‌ 21നു ഗൂഗിൾ I/O ൽ അവതരിപ്പിച്ച ആൻഡ്രോയിട് Oreo യ്ക്ക്‌ നാലു ഡെവലപ്പർ പ്രിവ്യൂ ഉണ്ടായിരുന്നു .
Courtesy : CNET




ഗൂഗിളിന്റെ OS മെറ്റീരിയൽ ഡിസൈൻ യുഗത്തിലെ നാലമനാണു ആൻഡ്രോയിട് Oreo. തങ്ങളുടെ എട്ടാമത്തെ OS എന്തു കൊണ്ടും വെത്യസ്തമായിട്ടാണു ഗൂഗിൾ അവതരിപ്പികുന്നത്‌. വിഷ്വൽ ഫീച്ചറുകൾ, വേഗത, കണക്ടിവിറ്റി, സെക്യൂരിറ്റി എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഗൂഗിൾ മെച്ചപ്പെടുത്തിയിട്ടുണ്ട്‌. ആൽഫാവെയറായി പുറത്തിറങ്ങുന്ന OS പ്രിവ്യൂ ഗൂഗിൾ നെക്സസ്‌ 5 എക്‌സ്‌, നെക്സസ്‌ 6പി, നെക്‌സസ്‌ പ്ലയർ, പിക്സൽ സീ, ഗൂഗിൾ പിക്സൽ എന്നീ ഗൂഗിൾ ഫോണുകളിൽ ആകും ആദ്യം ലഭിക്കുക.


  • ബൂട്ട്‌ അപ്പ്‌ സ്ക്രീനിൽ ‘Powered by Android’ എന്ന് ആൻഡ്രോയിട് Oreo ൽ പ്രവർത്തിക്കുന്ന ഗൂഗിൾ നെക്സസ്‌, പിക്സൽ എന്നീ ഫോണുകളിൽ ഇപ്പൊൾ കാണാം. 
  • നൊഗയിൽ കണ്ടിരുന്ന ഹിഡൻ ഫീചർ ആയിരുന്നു System UI Tuner. ആൻഡ്രോയിട്‌ Oreo യിൽ ഇത്‌ വഴി നാവിഗെഷൻ കീയുടെ ലേയൗട്ട്‌ തന്നെ കസ്റ്റമൈസ്‌ ചെയ്യാം. 
  • ലോക്ക്‌സ്ക്രീനിലെ അപ്പ്ലികെഷനുകൾ ഇനി കസ്റ്റമൈസ്‌ ചെയ്യാം. ലോക്ക്‌ സ്ക്രീനിൽ ഫിംഗർ പ്രിന്റ്‌ സെൻസറിൽ താഴെയ്ക്ക്‌ ഡ്രാഗ്‌ ചെയ്താൽ ആൻഡ്രോയിട് Oreoൽ പ്രവർത്തിക്കുന്ന ഗൂഗിൾ പിക്സലിൽ അപ്പ്‌ ലൊഞ്ചർ ഉയർന്ന് വരും. 
  • സെറ്റ്‌റ്റിങ്ങ്സ്‌ ആപ്പ്‌ പുതുപ്പുത്തൻ ലൂക്കിൽ എത്തുന്നു. തൂവെള്ള നിറത്തിൽ പുതിയ ഐക്കണുകളും കൂടുതൽ കാറ്റഗറികൾ ഉള്ള നിരവധി സെറ്റിംഗുകൾ ആൻഡ്രോയിട് Oreo ൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കസ്റ്റം റിംഗ്‌ ടൊൺ, അലാം, നൊറ്റിഫികേഷൻ ടൊൺ എല്ലാം സിമ്പ്ലിഫൈട്‌. 
  • ആൻഡ്രോയിട് Oreo യിലെ Picture in Picture മോഡ്‌ മൾട്ടി ടാസ്ക്കിംഗ്‌ സിമ്പിൾ ആക്കും. വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ മറ്റേതെങ്കിലും ആപ്പ്‌ അക്കെസ്സ്‌ ചെയ്യണം എന്നുണ്ടെങ്കിൽ വിഡിയോ ഒരു ചെറിയ സ്ക്രീനായി പ്ലേ ആകുകയും ആപ്പ്‌ അക്കെസ്സ്‌ സുഗമം ആകുകയും ചെയ്യുന്നു. വിഡിയൊ ക്ലോസ്‌ ചെയ്യാൻ സ്ലൈഡ്‌ ചെയ്താൽ മതിയാകും. 
Courtesy : Expert Reviews
  • പുതിയതും അധികം ഫീചെഴ്സുമായി ബാറ്ററി മെനു. അഡാപ്റ്റീവ്‌ ബ്രൈറ്റ്നെസ്സ്‌ , ബാറ്ററി സേവർ എന്നീ ഒപ്ഷനുകൾ ചാർജ്‌ തീരാതെ രക്ഷിക്കും എന്ന് കരുതാം. 

  • ബാറ്ററി ഐയിക്കണിനു അകത്തെ ബാറ്ററി പെർസ്സെൻറേജ്‌ അവിടുന്ന് ഐക്കണിന്റെ വലത്‌ ഭാഗത്തേയ്ക്ക്‌ മാറ്റി. ഇതിൽ അധികം വെത്യാസം വരുത്താൻ യൂസറിനു കഴിയില്ല. 
  • നൊറ്റിഫികേഷനുകളെ ചാനലുകളായി തിരിച്ചു. ഇനി ഒരേ കാറ്റഗറിയിൽ വരുന്ന നൊറ്റിഫികേഷനുകൾ ഒരുമിച്ച്‌ ഗ്രൂപ്‌ ചെയ്യപ്പെടും. പരമാവധി ഒരു മണിക്കൂർ വരെ snooze ചെയ്യാനും സാധിക്കും. ഇതിന്റെ സെറ്റിങ്ങിനു നൊറ്റിഫികേഷൻ സ്ലൈഡ്‌ ചെയ്‌താൽ മാത്രം മതിയാകും. 
  • സ്റ്റാറ്റസ്‌ ബാറിൽ കൂടുതൽ ഒപ്ഷനുകൾ ഉൾപ്പെടുത്തി. ഒരു ഒപ്ഷൻ ആക്റ്റിവ്‌ ആക്കാനും ഓഫ്‌ ചെയ്യാനും ആ ഐക്കണിൽ ടച്ച്‌ ചെയ്താൽ മതിയാകും. ഐക്കണിനു താഴെയുള്ള പേരിൽ ടച്ച്‌ ചെയ്താൽ കൂടുതൽ സെറ്റിങ്ങുകൾ ഒപെൺ ആക്കും
  • ഡെവലപ്പർ ഒപ്ഷൻ വഴി അധികം ബ്ലൂടൂത്ത്‌ കോഡേക്ക്‌ സുപ്പൊർട് ആൻഡ്രോയിട്‌ Oreo യിൽ ഉണ്ട്‌. aptx, AAC, SBC, aptx HD, സോണിയുടെ LDAC എന്നിവ ഇനി ആൻഡ്രോയിട്‌ Oreo സപ്പൊർട്‌ ചെയുമ്പൊൽ ബ്ലുടൂത്ത്‌ വഴിയുള്ള ഓഡിയോ പ്ലേയിംഗ്‌ മികച്ചതാകും. 
  • ഡിസ്പ്ലേ തീം ഇന്വെർട്‌ ചെയ്തു ഉപയോഗിക്കാൻ ആൻഡ്രോയിട് O യിൽ സാധിക്കുന്നു. കസ്റ്റമൈസിംഗ്‌ ഇഷ്ടപെടുന്ന യൂസെർസ്സ്‌ ഇത്‌ ഇഷ്ടപെടുമെന്ന് തീർച്ച. 
  • ഇനി .apk ആപ്പ്ലിക്കെഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ മാന്യുൽ ആയി അനുവാദം നൽകണം. ആൻഡ്രോയിട് Oreo യിൽ ഗൂഗിളിന്റെ സെക്യൂരിറ്റി സംവിധാനമാണു ഇതിനു കാരണം. 
  • ടെക്സ്റ്റ്‌ സെലെക്ഷൻ ആൻഡ്രോയിട് Oreo ൽ ഒരൽപ്പം ഇന്റെലിഗെന്റ്‌ ആണു. സെലെക്റ്റ്‌ ചെയ്യുന്നത്‌ URL ആണെങ്കിൽ ഗൂഗിൾ ക്രൊമിൽ ഒപെൺ ചെയ്യാൻ സജസ്റ്റ്‌ ചെയ്യും. ഇനി സെലെക്റ്റ്‌ ചെയ്യുന്നത്‌ നമ്പർ ആണെങ്കിൽ ഡയലർ അപ്ലിക്കേഷൻ ഒപെൺ ചെയ്യാൻ ആകും സജഷൻ വരിക. ഇനി ഒരു അഡ്രസ്സ്‌ ആണു സെലെക്റ്റ്‌ ചെയ്യുന്നത്‌ എങ്കിൽ ഗൂഗിൾ മാപ്പ്‌ ആപ്പ്‌ സജഷനായി വരും. ആപ്പ്‌ സജഷൻ പോപ്പ്‌ അപ്പ്‌ ആക്കാതെ സാധാരണ ടെക്സ്റ്റ്‌ സെലെക്റ്റ്‌ ചെയുമ്പൊൾ വരുന്ന ഒപ്പ്ഷനുകൾക്ക്‌ ഒപ്പമാണു വരുന്നത്‌.
  • മുൻപ്‌ ഗൂഗിൾ ക്രൊമിൽ മാത്രം കണ്ടിരുന്ന ഓട്ടോ ഫിൽ ഇനി എല്ലാ ആപ്ലിക്കേഷനുകളിലും ലഭ്യമാകും. സമയലാഭം കുറച്ചൊന്നുമല്ല.
  • ആൻഡ്രോയിട് Oreo യിലെ ആൻഡ്രോയിട് റൺ ടൈം (ART) ഫീചർ പെർഫൊമൻസ്‌ മികവ്‌ ഉണ്ടാക്കും. 
  • യുണിക്കോഡ്‌ 10 സ്റ്റാൻഡേർഡിലുള്ള പുതിയ ഇമൊജി ആൻഡ്രോയിട് Oreo ന്റെ പുതുമയാണു. ആൻഡ്രോയിട് കിറ്റ്കാറ്റിൽ കണ്ടിരുന്ന പോലെയുള്ള ഇമൊജി ഫൊണ്ട്‌ ചെത്തിമിനുക്കി വൃത്തിയാക്കിയാണു പുതിയ അവതരണം. 
  • ആൻഡ്രോയിട് ഗോ പോലെയുള്ള മിനിമം മെമ്മറി ഉപകരണങ്ങളിൽ ആൻഡ്രോയിട് Oreo എത്ത്തുമ്പൊൾ മൊബൈൽ ഇന്റർനെറ്റ്‌ ഉപയോഗം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കുറവ്‌ ഉണ്ടാകും. ഇവയ്ക്കായി സൈസ്‌ കുറഞ്ഞ Youtube Go പോലെയുള്ള ആപ്പ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ ഹൈലൈറ്റ്‌‌ ചെയ്യപ്പെടും. 
  • ആൻഡ്രോയിട് Oreo യിൽ പാക്കേജ്‌ ഇൻസ്റ്റാളർ ന്റെ പ്രൊഗ്രെസ്സ്‌ ബാറിനു വന്ന പുത്തൻ മേയിക്ക്‌ ഓവർ അധികമാരും പെട്ടന്ന് ശ്രദ്‌ധിച്ചെന്ന് വരില്ല. 

 മുൻപ് പറയാത്ത സർപ്രൈസ് ഫീച്ചറുകൾ ആൻഡ്രോയിഡ് Oreo Release built ൽ ഉണ്ടാകും എന്ന് കരുതാം .

Comments

Popular Post

ദേവാസുരത്തിലെ നായകൻ മോഹൻലാൽ അല്ല

മലയാള ചലച്ചിത്രപ്രേമികൾ എന്നും ഒരു ആരാധനയോടെ , അനുകരിക്കാൻ താൽപര്യപ്പെടുന്ന മോഹൻലാൽ കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ . മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ കഥാപാത്രങ്ങളിൽ ചിലത് എണ്ണം പറഞ്ഞു വെയ്ക്കുകയാണെങ്കിൽ അതിൽ