Skip to main content

പ്രേമലേഖനം

പ്രിയപ്പെട്ട അപ്പു ,


ഇത് ഞാനാണ് .അനു . ഓര്മ്മയുണ്ടോ ? വര്ഷങ്ങള്ക്കു ശേഷം ഇങ്ങനെയൊരു കത്ത് പ്രതീക്ഷിചിരിക്കില്ല അല്ലെ ? എഴുതണമെന്നു ഞാനും വിചാരിച്ചിരുന്നതല്ല. സുഖമാണോ അപ്പൂന്  ?എന്തൊക്കെയാണു വിശേഷങ്ങള് ? വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞിരുന്നു . ഒരുപാടു വൈകിയെങ്കിലും ആശംസകള് . മോനോ മോളോ ? മോനായിരിക്കും . പപ്പയെ പോലെ മിടുക്കനായ ഒരു മോന് . വല്ലാതെ ഔപചാരികമാവുന്നു കത്ത്. ചോദ്യങ്ങള്ക്കെല്ലാം വല്ലാത്ത നാടകീയത അല്ലെ ? എന്തൊക്കെയോ ചോദിക്കണം എന്നുണ് അപ്പൂ. പക്ഷെ വാക്കുകള് കിട്ടുന്നില്ല .


വര്ഷങ്ങള്ക്കു ശേഷം പഴയ കാമുകന് കത്തെഴുതുമ്പോള്ഉ ള്ള ഒരു നെഞ്ചിടിപ്പാവാം കാരണം .ഒപ്പം ചെയ്യുന്നത് തെറ്റോ ശരിയോ എന്ന്
അറിയാത്തതിന്റെ ഒരു അങ്കലാപ്പും. ഈ കത്തെഴുതാന് ലോകത്തിലെ സകല ഭാഷയിലുമുള്ള മുഴുവന് വാക്കുകളും മതിയാകാതെ വരുമെന്ന ഒരു
തോന്നല് . വളരെ വൈകിയ ഈ വേളയില് ഇങ്ങനൊരു കത്ത് എന്തിനു എന്നാ ചോദ്യമാവും അപ്പൂന്റെ മനസ്സില് . എന്തിനാണ് ഈ കത്ത് ഇപ്പോള് എഴുതുന്നത് എന്ന് എനിക്കും അറിഞ്ഞുകൂടാ അപ്പൂ .പല ചോദ്യങ്ങള്ക്കും ഞാനിപ്പോള് ഉത്തരം കണ്ടുപിടിക്കാന് ശ്രമിക്കാറില്ല അപ്പൂ. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള് ജീവിതത്തില് ഒരുപാടു ആയപ്പോഴാണ് അങ്ങനെ ഒരു ഒളിച്ചോട്ടം തുടങ്ങിയത്. എന്റെ വില കുറഞ്ഞ
 സാഹിത്യം ബോറടിപ്പിക്കുന്നുണ്ടോ ?

പണ്ടും അപ്പൂന്  എന്റെ ഇത്തരം സംസാര രീതിയോട് പുച്ഛം ആയിരുന്നു. ” വല്യ ഡയലോഗ് ഒന്നും വേണ്ട ” എന്നാണ് പറയാറ് . ഓര്മ്മയുണ്ടോ ? ഞാന് എന്റെ വിശേഷങ്ങള് പറയട്ടെ ?


എന്റെ വിവാഹം അപ്പൂ മറക്കില്ല എന്ന്എ നിക്കറിയാം . മനസ്സും ഒരാള്ക്കും ശരീരം മറ്റൊരാള്ക്കും എന്ന രീതിയില് പങ്കു വക്കാന് എനിക്ക് കഴിഞ്ഞില്ല എന്നതു കൊണ്ട് ആ ബന്ധം അധിക കാലം നീണ്ടില്ല. പിന്നീടു ഒറ്റക്കായി ജീവിതം. ഇപ്പോള് ഞാന് ബംഗ്ലൂര് ആണ്. കൃത്യമായി പറഞ്ഞാല് ബംഗ്ലൂര് വിവേക്ന ഗറിലുള്ള സെന്റ് ഫിലോമിനാസ്കോ ണ്വെന്റ് . എല്ലാം നിറുത്തി പെണ്ണ് ഭക്തി മാര്ഗത്തിലേക്കു തിരിഞ്ഞോ എന്നാണോ ആലോചിക്കുന്നത് ? ഇല്ല കേട്ടോ. അതിനുമാത്രം പാപമൊന്നും ഞാന് ചെയ്തിട്ടില്ല . ഞാന് ഇവിടെ വേറൊരു തരം അന്തേവാസിയാണ് . ഞങ്ങള് കുറച്ചു പേര്ക്ക് മാത്രമായി ഇവിടെ മുറികളുണ്ട്. അതിലൊന്നില് ഇരുന്നാണ്ഈ കത്തെഴുതുന്നത്.


അപ്പു  വെളുത്ത രക്താണുക്കളെ പറ്റി കേട്ടിട്ടില്ലേ ? WBC ? എല്ലാവരുടെയും രക്തത്തില് ഉള്ള ഒന്നാണത് . പക്ഷെ എന്റെ കാര്യത്തില് ഒരു ചെറിയ വ്യത്യാസമുണ്ട്.ഇതിന്റെ എണ്ണം എന്റെ രക്തത്തില് കുറച്ചധികം കൂടുതലാണ്. ഡോക്ടര്മാര് ഇതിനെ വിളിക്കുന്ന പേര്എ ന്താണെന്നു അപ്പുവിന് അറിയാമോ ?അതെ. അപ്പു  ആലോചിക്കുന്നത് തന്നെ. ബ്ലഡ് കാന്സര് . അപ്പു  ഒന്ന് ഞെട്ടിയോ ? ഉവ്വ് . അപ്പു  ഞെട്ടി. ആ മുഖം എനിക്കിപ്പോള് ഊഹിക്കാം . വെളുത്തു വിളറി വല്ലാതെ … തുടക്കത്തില് എനിക്കും ഞെട്ടലായിരുന്നു അപ്പു  . ഒന്നര വര്ഷം മുന്പ് ഞാന് ഒരു കാന്സര്രോ ഗിയാണ് എന്ന് എന്റെ ഡോക്ടര് എന്നോട്പ റഞ്ഞപ്പോള് സത്യത്തില് ഒരു അമ്പരപ്പായിരുന്നു. അടുത്ത ആഴ്ച നമ്മള്ചി കിത്സ തുടങ്ങുകയാണ് എന്ന്അ ദ്ദേഹം കൂട്ടിചെര്ത്തപ്പോഴും ആ അമ്പരപ്പ്മാ റിയിരുന്നില്ല. കാന്സര്എ നിക്കോ ? എങ്ങിനെ ? മുന്പ് പറഞ്ഞ ഉത്തരമില്ലാത്ത ചോദ്യങ്ങള് അവിടെ വച്ചു ആരംഭിക്കുകയായിരുന്നു . നാളുകള് വേണ്ടി വന്നു ആ സത്യത്തോട്പൊ രുത്തപെടാന്… തുടക്കത്തിലേ അമ്പരപ്പ് മാറിയതോടെ ചുറ്റുമുള്ള എല്ലാറ്റിനോടും വെറുപ്പായി. എന്ത് കൊണ്ട്എ നിക്ക് മാത്രം ഇങ്ങനെ എന്ന ചോദ്യത്തിനു ഉത്തരം കണ്ടുപിടിക്കാനായി അടുത്ത ശ്രമം. അതും വിഫലമായപ്പോള് വെറുപ്പ് കരച്ചിലായി.

അപ്പൂന്  കരയാന് തോന്നുനുണ്ടോ ? കണ്ണുനീരില് കുതിര്ന്ന തലയണകള്
 ഇന്നെനിക്കില്ല അപ്പു . ഒരു ജന്മം കൊണ്ട്ക രയാനുള്ളത് ഞാന് എന്നേ കരഞ്ഞു തീര്ത്തിരിക്കുന്നു . ഇനി കണ്ണുനീര്ബാ ക്കിയില്ല . മറിച്ചു ചുറ്റുമുള്ളത് മടുപ്പിക്കുന്ന ഒരു തരം നിര്വികാരതയാണ് . അനിവാര്യമായ വിധിയെ അംഗീകരിച്ചു കഴിയുമ്പോള് ഉണ്ടാകുന്ന ശ്വാസം മുട്ടിക്കുന്ന ശാന്തതയും. സഹതാപത്തിന്റെയും അനുകമ്പയുടെയും നാളുകള്വേ ഗം കഴിഞ്ഞു.പെട്ടെന്നായിരുന്നു രോഗം മൂര്ച്ചിച്ചത് . ആശുപത്രികളില് നിന്ന്
 ആശുപത്രികളിലേക്ക് യാത്രകളായിരുന്നു പിന്നീട് . ജീവിതം ഞാന്
 നോക്കിയിരിക്കെ എന്റെ കയ്യ് വെള്ളയില് നിന്ന് ഊര്ന്നു പോകുന്നത് ഞാന് കണ്ടു . മരണത്തെ മുന്നില് കാണുക , മരണത്തോട്മ ല്ലടിക്കുക എന്നൊക്കെ അപ്പു  വായിച്ചിട്ടില്ലേ ? എനിക്കിപ്പോള്മ രണമെന്താണെന്ന് അറിയാം അപ്പു .
 അതിന്റെ രൂപമറിയാം. ഓരോ ഉറക്കത്തിലും അതെന്നെ സ്പര്ശിക്കുന്നു.
 കവിളില് തലോടുന്നു. കയ്യില് പിടിച്ചു വലിക്കുന്നു . പ്രാണ ഭീതിയോടെ ഞാന് ഞെട്ടി ഉണരുമ്പോള് എന്റെ കിടക്കയുടെ ഓരത്ത് നിന്ന് ശാന്തമായ ഒരു ചിരിയോടെ നടന്നകലുന്നു. ” അടുത്ത വട്ടം “എന്ന് പിറുപിറുത്തുകൊണ്ട്.

ഞാന് മുഷിപ്പിച്ചല്ലേ ?? നമ്മള്ആ ദ്യം സംസാരിച്ചത് എന്നാണ് എന്ന്  അപ്പൂന് ഓര്മ്മയുണ്ടോ ? ഫസ്റ്റ് ഇയര്കു ട്ടികളെ പരിചയപെടാന് എന്നാ ഭാവേന സീനിയര്സ് നടത്തിയ ഫ്രെഷര് പാര്ട്ടിയില് വച്ചാണ് നമ്മള് ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. അന്ന് ചെറിയൊരു റാഗ്ഗിംഗ്
നടത്തി മടങ്ങുമ്പോള് പേടിച്ചു വിറച്ചു കരയുന്ന മുഖവുമായി നില്ക്കുന്ന എന്റെ അടുത്തു വന്നിട്ട് അടക്കിയ സ്വരത്തില് എന്താണ് പറഞ്ഞത് എന്ന് അപ്പൂന് ഓര്മ്മയുണ്ടോ ?

” നിന്റെ ഈ നീളന് മുടി എനിക്കൊരുപാട് ഇഷ്ടമായി ” എന്നാണ് പറഞ്ഞത്.

പരസ്പരം അടുത്തത് പെട്ടെന്നായിരുന്നു അല്ലെ ? പിന്നീടുള്ള രണ്ടു വര്ഷം ജീവിതത്തില് ഏറ്റവും സന്തോഷമുള്ള നാളുകള് എനിക്ക് സമ്മാനിച്ച് അപ്പു
കോളേജിന്റെ പടിയിറങ്ങുമ്പോള് നമുക്ക് സ്വപ്നങ്ങള് ഉണ്ടായിരുന്നു . എന്റെ കോഴ്സ് കൂടി കഴിഞ്ഞു ഒരുമിച്ചൊരു ജീവിതം. ഒരു ചെറിയ വീട്. കുട്ടികള്……
 കുട്ടികള്ക്കുള്ള പേരുകള് വരെ നമ്മള് തീരുമാനിച്ചിരുന്നു! അല്ലെ ?

എന്നാല് ഈശ്വരന്റെ പദ്ധതികള് വ്യത്യസ്തമായിരുന്നു . വര്ഷങ്ങള്ക്കു ശേഷം ഞാന് ഇതാ ഈ കിടക്കയില് മരണത്തെ കാത്തു കിടക്കുന്നു. നോക്കെത്താ ദൂരത്തു തന്റെ ജീവിതവുമായി അപ്പുവും. ഇതിനാണോ വിധി എന്ന് പറയുന്നത് അപ്പു  ? ഒരു മനുഷ്യ ജന്മത്തിലെ സന്തോഷം മുഴുവന് തല്ലികെടുത്തി സ്വപ്നങ്ങളെല്ലാം ചവിട്ടിയരച്ചു കളയുന്ന നീതി കേടിനെയാണോ വിധി എന്ന് പറയുന്നതു ?


അപ്പൂന്  ഏറ്റവും ഇഷ്ടമായിരുന്ന ആ നീളന് മുടി എനിക്കിന്നില്ല . കീമോ , കാന്സര് കോശങ്ങള്ക്കൊപ്പം എന്റെ പ്രിയപ്പെട്ട മുടിയും കരിച്ചു കളഞ്ഞിരിക്കുന്നു. ആദ്യം ഗര്ഭ പാത്രത്തിലെക്കും പിന്നീടു ശ്വാസകോശത്തിലേക്കും പടര്ന്ന ഈ രോഗം എന്റെ എല്ലാ സന്തോഷങ്ങളും എന്നില് നിന്ന് തട്ടിയെടുത്തു കഴിഞ്ഞു . ഞാനിപ്പോള് കണ്ണാടിയില് നോക്കാറില്ല അപ്പു . ഞാനൊരു വയസ്സിയായത് പോലെ തോന്നും . കണ്ണുകള് കുഴിഞ്ഞു , കവിളൊട്ടി , വരണ്ട ചുണ്ടുകളുമായി മെല്ലിച്ച ഒരു പടു കിളവി … ഒരു കാലത്ത് അപ്പു  തെരു തെരെ ചുംബിച്ചിരുന്ന എന്റെ കൈത്തണ്ടകള് ഇന്ന് ചുക്കിച്ചുളിഞ്ഞ് ചുവന്ന രാശികള് പടര്ന്നു വികൃതമായിരിക്കുന്നു. വേദന സംഹാരികളുടെ ആധിക്യത്തില് കണ്ണുകള് അടഞ്ഞു ഒരു പാത മയക്കത്തിലേക്കു അറിയാതെ വഴുതി വീഴുമ്പോള് ഞാന് കാണുന്ന ദുസ്വപ്നങ്ങളില് എന്നെ ഭയപെടുത്തുന്ന ആ രൂപത്തിന് എന്റെ തന്നെ മുഖമാണ്. ഞാന് കണ്ടിട്ടുള്ള മുഖങ്ങളില് ഏറ്റവും വികൃതം എന്റെതു തന്നെയാണ് എന്ന് തോന്നിപോകുന്നു .

അപ്പൂന്  അറിയാമോ , ചോരയുടെ ചുവപ്പാണ് ഒരു ബ്ലഡ് കാന്സര് രോഗിയുടെ ചുറ്റും. പല്ല് തേക്കുമ്പോള് മോണയിലൂടെ കിനിഞ്ഞിറങ്ങുന്ന ചോര . ഭക്ഷണം കഴിഞ്ഞു ഉടനെ ശര്ദ്ദിക്കുമ്പോള് ചോര . ചുമച്ചു തുപ്പുന്നതു
 ചോര .ആഞ്ഞൊന്നു തുമ്മുമ്പോള് ചോര . എല്ലാ വിസ്സര്ജ്യങ്ങളും ചോര .

തലകറങ്ങുന്നുണ്ടോ ? പണ്ട് ചോര കണ്ടാല് അപ്പൂന്  തല കറങ്ങുമായിരുന്നു. എനിക്കും .എന്നാല് ഇന്ന് അതെന്റെ ദിനചര്യയാണ്. ചോരക്കിന്നു ഒരു ചുവന്ന നിറമുള്ള ദ്രാവകത്തിന്റെ വിലയെ ഉള്ളു എന്നെ സംബന്ധച്ചിടത്തോളം . കണ്ടു മടുത്തു . രുചിച്ചു മടുത്തു .

ഒരു കാര്യം ചോദിക്കട്ടെ ? അപ്പൂന് മൂക്കിലൂടെ ഭക്ഷണം കഴിക്കാന് അറിയാമോ ? എനിക്കറിയാം . ഡോക്ടര്മാര് എനിക്കാ വിദ്യ പഠിപ്പിച്ചു തന്നു . മൂക്കിലൂടെ ഇറക്കി അന്നനാളം വഴി കുടല് വരെ എത്തുന്ന ഒരു പ്ലാസ്റ്റിക്
 ട്യൂബിലൂടെയാണ് കaഴിഞ്ഞ ഒരാഴ്ചയായി ഞാന് എന്റെ വയറു നിറക്കുന്നത് .

പിന്നെ ഇവിടെ ചിന്നു എന്ന ഒരു  മിടുക്കി കുട്ടിയുണ്ട് .” എന്ത് കൊണ്ട് ഞാന് ?“ എന്ന എന്റെ പരാതി കൂടിയപ്പോള്  ഈശ്വരന് എനിക്ക് കാണിച്ചു തന്നതാണ് അവളെ . 8 വയസ്സേ ഉള്ളു പാവത്തിന് . രോഗം എന്റെതു തന്നെ . അവളില് അത് അസ്ഥി മജ്ജയുടെ രൂപത്തിലാണെന്ന് മാത്രം. ഇവിടെ വന്നിട്ടിപ്പോള് ഒരു മാസമാകുന്നു. മരണമല്ലാതെ വേറൊരു ഉപാധിയില്ല എന്ന് ഉറപ്പാവുംപോഴാണ് റീ ഹാബിലിറ്റെഷന് കേന്ദ്രം നിര്ദ്ദേശിക്കുന്നതത്രേ . അപ്പോള്  ഞാന് ഉറപ്പായും മരിക്കും അല്ലെ അപ്പു ? ”

ലോകത്തിനു പ്രതീക്ഷയറ്റവരെ ദൈവം തുണക്കും ” എന്ന് ഇവിടെ പ്രയര് ഹാളില് എഴുതി വച്ചിട്ടുണ്ട്.  അത് സത്യമാണോ അപ്പു  ? ശരിക്കും ദൈവത്തിനു എന്നെ രക്ഷിക്കാന് ആവുമോ ? ഈ എല്ല് നുറുങ്ങുന്ന വേദനയില് നിന്ന് ? മനപുരട്ടുന്ന മരുന്നിന്റെ ഗന്ധത്തില് നിന്ന് ? നാവില് കിനിയുന്ന ചോരയുടെ ചവര്പ്പില്  നിന്ന് ? കാരണം എനിക്ക് മരിക്കാന് ഭയമാണ് അപ്പു  .

എല്ലാവരെയും പോലെ കുറച്ചു നാളുകള് കൂടി ഈ ലോകത്ത് ജീവിക്കാന് വല്ലാത്ത  കൊതി തോന്നുന്നു. ഒരു വേദാന്തങ്ങളും തത്വചിന്തകളും എനിക്ക്
ധൈര്യം തരുന്നില്ല . പപ്പയെയും മമ്മയെയും ചേര്ത്ത് പിടിച്ചു ഒരു ഉമ്മ കൊടുക്കാന് ,ഒന്നുറക്കെ ചിരിക്കാന് , ഒരു മഴ നനയാന് എന്നിങ്ങനെ ഞാന് അപ്രധാനം എന്ന് കരുതിയിരുന്ന ഓരോന്നും എത്ര വിലമതിക്കാനാവാത്തവയാണെന്ന് ഇപ്പൊള് തിരിച്ചറിയുന്നു. അതെന്നെ ജീവിക്കാന് പ്രേരിപ്പിക്കുന്നു . എന്തിനു ഇങ്ങനൊരു കത്തെന്നു ചോദിച്ചാല് എന്റെ പക്കല് ഉത്തരമില്ല . 

പക്ഷെ ഒന്ന് പറയാം . ഈ കത്ത് ഒന്നിന്റെയും തുടക്കമല്ല . ഞാന് ഒന്നും പ്രതീക്ഷിക്കുന്നുമില്ല . എന്നെ തേടി വരരുത് . നീളന് മുടിയുള്ള , ചുവന്ന ചുണ്ടുകളുള്ള ആ മിടുക്കി കുട്ടിയുടെ മുഖം വിനുവിന്റെ മനസ്സില് അങ്ങിനെ തന്നെ ഇരുന്നോട്ടെ . ബാലിശമായ സ്വാര്ത്ഥത എന്ന് വിളിച്ചാലും തെറ്റില്ല . ഒരുപക്ഷെ മറ്റൊരു ഒഴിവു പറയാന് എനിക്ക് അറിയില്ലാത്തത് കൊണ്ടാവാം . കാരണം മനസ്സ് പലതും ആഗ്രഹിച്ചു പോകുന്നു അപ്പു  . തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ . നാളുകള്ക്ക് ശേഷം ഇന്നെനിക്കു നന്നായി ഉറങ്ങാന് കഴിയുമെന്ന് തോന്നുന്നു . ദുസ്വപ്നങ്ങള് കണ്ടു ഞെട്ടി ഉണരാത്ത ഒരു നീണ്ട ഉറക്കം . അപ്പു  എനിക്കൊരു ശുഭ രാത്രി നേരമോ ? ? കുറച്ചു മധുര സ്വപ്നങ്ങളും…

-അനു

Comments

Popular Post

ദേവാസുരത്തിലെ നായകൻ മോഹൻലാൽ അല്ല

മലയാള ചലച്ചിത്രപ്രേമികൾ എന്നും ഒരു ആരാധനയോടെ , അനുകരിക്കാൻ താൽപര്യപ്പെടുന്ന മോഹൻലാൽ കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ . മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ കഥാപാത്രങ്ങളിൽ ചിലത് എണ്ണം പറഞ്ഞു വെയ്ക്കുകയാണെങ്കിൽ അതിൽ