പ്രിയപ്പെട്ട അപ്പു , ഇത് ഞാനാണ് .അനു . ഓര്മ്മയുണ്ടോ ? വര്ഷങ്ങള്ക്കു ശേഷം ഇങ്ങനെയൊരു കത്ത് പ്രതീക്ഷിചിരിക്കില്ല അല്ലെ ? എഴുതണമെന്നു ഞാനും വിചാരിച്ചിരുന്നതല്ല. സുഖമാണോ അപ്പൂന് ?എന്തൊക്കെയാണു വിശേഷങ്ങള് ? വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞിരുന്നു . ഒരുപാടു വൈകിയെങ്കിലും ആശംസകള് . മോനോ മോളോ ? മോനായിരിക്കും . പപ്പയെ പോലെ മിടുക്കനായ ഒരു മോന് . വല്ലാതെ ഔപചാരികമാവുന്നു കത്ത്. ചോദ്യങ്ങള്ക്കെല്ലാം വല്ലാത്ത നാടകീയത അല്ലെ ? എന്തൊക്കെയോ ചോദിക്കണം എന്നുണ് അപ്പൂ. പക്ഷെ വാക്കുകള് കിട്ടുന്നില്ല .
just the way I felt it.