അങ്ങനെ അതിശൈത്യം മഞ്ഞുതൊപ്പികളിട്ട കാടും നനുത്ത ഉപ്പിനെ മുഖത്തു പതിപ്പിക്കുന്ന കടൽകാറ്റും കടന്ന് ഞാന്‍ അയാളെ കണ്ടു. തേജസ്സ് വറ്റിയ മുഖം . കറുത്തിട്ടുണ്ട്. അലസമായി സ്വയം വെട്ടിയ മുടി. അവിടവിടെ നര. നരച്ചാൽ മങ്ങുമെന്ന് അമ്മുമ്മ പറഞ്ഞിട്ടുണ്ട് . ശരിയാ, അമ്മുമ്മയും മങ്ങിയതായിരുന്നു.
തോന്ന്യാസം
just the way I felt it.