വേണു സർ എനിക്ക് ഒരു ഇൻസ്പിറേഷൻ ആണ് വേണു സർ .ഞാൻ പുള്ളിയെ കബാലി എന്ന് കേൾക്കാതെ വിളിക്കാറുണ്ട്.എനിക്ക് പുള്ളിയോട് തോന്നുന്ന ഹീറോ ഇമേജ് തന്നെയാണ് അത് . 'ദി ഹിന്ദു'വിൽ സർക്കുലെഷൻ മുതൽ എഡിറ്റോറിയൽ വരെയും അതിനപ്പുറവുമുള്ള പത്രപ്രവർത്തനം, കണ്ണപ്പനുണ്ണിയിൽ സാക്ഷാൽ പ്രേം നസീറിന് സ്റ്റണ്ട് ഡ്യൂപ്പ് , കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ , സീനിയർ സൗത്ത് സോൺ പ്ലേയർ . പുള്ളി കുറെ ഒന്നും അങ്ങനെ വിട്ട് പറയാത്തത് കൊണ്ട് അധികമൊന്നും എനിക്ക് പുള്ളിയെ കുറിച്ച് അറിയില്ല. കഴിഞ്ഞ ഒരു വര്ഷം മുഴുവൻ എടുത്താൽ ഞാൻ വേണു സാറിനോട് സംസാരിച്ചിട്ടുള്ളത് എല്ലാം കൂടി ഒരു മൂന്നു മണിക്കൂർ ഉണ്ടാകും. ഒരു സിനിമയുടെ സമയം.